HOME
DETAILS
MAL
സമരം ചെയ്യുമെന്ന് വ്യാപാരികളും
backup
August 06 2016 | 22:08 PM
മഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്ക്കാരത്തിനെതിരെ സമരം ചെയ്യുമെന്ന് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയും. മൂന്ന് സ്റ്റാന്റുകളും നില നിര്‍ത്തിയുള്ള ഒരു ഫോര്‍മുല ഏകോപന സമിതി മാസങ്ങള്‍ക്കു മുമ്പ് അധികൃതര്‍ക്കു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചില തല്‍പ്പര കക്ഷികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വിധേയമായി ഓവുചാലും സിഗ്നല്‍ ലൈറ്റും ചൂണ്ടിക്കാട്ടി അട്ടിമറിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കു പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എത്തിപ്പെടാന്‍ ഉതകും വിധം ട്രാഫിക് സംവിധാനം പുനസ്ഥാപിക്കണമെന്നു പ്രസിഡണ്ട് ഹമീദ് കുരിക്കള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ. നിവില്‍ ഇബ്രാഹിം, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ സഹീര്‍ കോര്‍മ്മത്ത്, ഗദ്ദാഫി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."