ഐ.പി.എസുകാരന് ചമഞ്ഞ് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഐ.പി.എസുകാരന് ചമഞ്ഞ് ബാങ്കുകളില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് കോടികള്‍ തട്ടിയെടുക്കുകയും 16 കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തലശേരി മണല്‍വട്ടം കുനിയില്‍ വിപിന്‍ കാര്‍ത്തിക് (29) ആണ്് പിടിയിലായത്.
ന്യൂഡല്‍ഹിയിലും ബംഗ്ളുരുവിലും കോയമ്പത്തൂരിലുമുള്ള ലോഡ്ജുകളില്‍ ഒളിവില്‍ കഴിഞ്ഞ വിപിനെ തൃശൂര്‍ സിറ്റി പൊലിസ് ആസൂത്രിതമായി കുടുക്കുകയായിരുന്നുവെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രന് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. തട്ടിപ്പിന് സഹായിയായിരുന്ന വിപിന്റെ അമ്മ ശ്യാമള വേണുഗോപാലിനെ 27ന് ഗുരുവായൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുവര്‍ഷമായി വിപിനും അമ്മ ശ്യാമളയും ഗുരുവായൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. പൊലിസ് അന്വേഷിക്കുന്നുവെന്ന് സംശയം തോന്നിയതോടെ ഇവര്‍ ഗുരുവായൂരില്‍ നിന്ന് മുങ്ങിയിരുന്നു.
കോഴിക്കോട്ടുള്ള വീട്ടില്‍ ഉണ്ടെന്ന് സൂചന ലഭിച്ചപ്പോള്‍ പൊലിസ് അവിടെ എത്തിയാണ് ശ്യാമളയെ പിടികൂടിയത്. പൊലിസിനെക്കണ്ട് വിപിന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."