കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച; പതിനാറര പവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു
കാഞ്ഞങ്ങാട്: വൃദ്ധകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു പതിനാറര പവന്‍ സ്വര്‍ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്തു. കാഞ്ഞങ്ങാട് ആര്‍.ഡി ഒ ഓഫിസിനു പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനും പുലര്‍ച്ചെ മൂന്നു മണിക്കുമിടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിന്റെ നിഗമനം. വീടിന്റെ ഓടിളക്കി അകത്തുകടന്ന മോഷ്ടാക്കള്‍ പൂജാമുറിയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവന്നത്. വീട്ടിനുള്ളിലെ അലമാര ഉള്‍പ്പെടെയുള്ളവ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാര കുത്തിത്തുറന്ന് പരിശോധിച്ചുവെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി സൂചനയില്ല. വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാരി വലിച്ചിട്ട നിലയിലാണ്. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്.
സീതാരാമയുടെ മക്കളായ സുമന, വിജയലക്ഷ്മി, വാസന്തിദേവി, ഇവരുടെ സഹായി പൊന്നമ്മ എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിനെക്കുറിച്ച് അടുത്തറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ സന്തോഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി തെളിവെടുപ്പു നടത്തി.
കാസര്‍കോട് നിന്നെത്തിയ പൊലിസ് നായ റൂമി കവര്‍ച്ച നടന്ന പൂജാമുറിയും മറ്റും പരിശോധിച്ചു. തുടര്‍ന്നു വീടിനു ചുറ്റും നിരീക്ഷണം നടത്തിയ റൂമി വീട്ടുപരിസരത്തു തന്നെ നിലയുറപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ കവര്‍ച്ചക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചതായാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."