പനി; ജില്ലയില്‍ ഇന്നലെ മാത്രം ചികിത്സതേടിയത് 3,826 പേര്‍
മലപ്പുറം: ജില്ലയില്‍ ഇന്നലെ പനി ബാധിച്ചു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയത് 3,826 പേര്‍. ഇതിനു പുറമേ എട്ടു പേര്‍ക്കു ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 92 പേര്‍ ഡെങ്കി സംശയിക്കുന്നുണ്ട്. ഇന്നലെ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പേര്‍ പനിക്കു ചികിത്സതേടിയെത്തിയതു ജില്ലയിലാണ്.
കാളികാവില്‍നിന്നു മാത്രം നാലു പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. തൃപ്പനച്ചി, തൃക്കലങ്ങോട്, എടക്കര, ആനക്കയം എന്നിവടങ്ങളില്‍നിന്നായി നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
പ്രതിരോധ മരുന്നുകള്‍
വിതരണം ചെയ്യുന്നു
ജില്ലയിലെ പനി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും എന്‍.എച്ച്.എമ്മിന്റെയും ഹോമിയോ-ആയുര്‍വേദ വകുപ്പിന്റെയും നേത്യത്വത്തില്‍ പനി പ്രതിരോധ മരുന്നുകള്‍ നല്‍കുന്നു. രാവിലെ 10 മുതല്‍ 12 വരെയാണ് മരുന്നുകള്‍ വിതരണം ചെയ്യുക.
ജില്ലയിലെ നഗരസഭാ പരിധിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു ജില്ലയിലെ 12 യു.പി.എച്ച്.സികളില്‍ മരുന്നുകള്‍ വിതരണം ചെയ്യും.
മലപ്പുറത്ത് പാണക്കാട് യു.പി.എച്ച്.സി, മഞ്ചേരിയില്‍ വേട്ടേക്കോട് യു.പി.എച്ച്.സി, മംഗലശ്ശേരി യു.പി.എച്ച്.സി, തിരൂരില്‍ അന്നാര യു.പി.എച്ച്.സി, പൊന്നാനി യു.പി.എച്ച്.സി, കോട്ടക്കലില്‍ കൂരിയാട് യു.പി.എച്ച്.സി, പെരിന്തല്‍മണ്ണയില്‍ പാതായിക്കര യു.പി.എച്ച്.സി, കൊണ്ടോട്ടിയില്‍ മുസ്‌ലിയാരങ്ങാടി യു.പി.എച്ച്.സി, താനൂര്‍ യു.പി.എച്ച്.സി, തിരൂരങ്ങാടി യു.പി.എച്ച്.സി, പരപ്പനങ്ങാടി യു.പി.എച്ച്.സി, നിലമ്പൂര്‍ എന്നീ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് മരുന്നു വിതരണം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."