HOME
DETAILS
MAL
താലൂക്ക് ഓഫിസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി
backup
June 28 2017 | 21:06 PM
കാസര്‍കോട്: താലൂക്ക് ഓഫിസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഇസ്മാഈലാ(35)ണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ക്കു ലഭിച്ച ഒരു ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ ഇനിയും ശരിയായിട്ടില്ലെന്നും ഈ സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കിത്തരണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് താലൂക്ക് ഓഫിസില്‍ എത്തിയത്. വൈകുന്നേരം അഞ്ചിനു മുമ്പായി തന്റെ രേഖ ശരിയാക്കി തന്നില്ലെങ്കില്‍ താലൂക്ക് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതേ തുടര്‍ന്നു താലൂക്ക് ഓഫിസ് അധികൃതര്‍ പൊലിസില്‍ വിവരമറിയിക്കുകയും ടൗണ്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിയ യുവാവിനെ ദേഹാസാസ്ഥ്യം മൂലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."