കുറ്റിപ്പുറത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടത്തിലെ പഴക്കട പൂട്ടിച്ചു
കുറ്റിപ്പുറം: കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടത്തിലെ പഴക്കട സെക്രട്ടറി പൂട്ടിച്ചു. ഡി.ഡി.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞ് കട പഞ്ചായത്തിനു തിരിച്ചേല്‍പ്പിക്കണമെന്ന നോട്ടീസ് നല്‍കിത്. പഴങ്ങളും മറ്റും മാറ്റാനായി വൈകീട്ട് വരെ സമയം ചോദിച്ച കടയുടമയോട് വൈകീട്ട് അഞ്ചിനു മുമ്പ് അടച്ച് താക്കോല്‍ ഏല്‍പ്പിക്കാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.
കംഫര്‍ട്ട് സ്റ്റേഷന്‍ കാര്യക്ഷമാമയി പ്രവര്‍ത്തിപ്പിക്കുന്നതിനായി മന്ത്രിമാര്‍ പങ്കെടുത്ത് അവലോകന യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡെയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഡി.ഡി.പി കഴിഞ്ഞ ദിവസം കുറ്റിപ്പുറം സന്ദര്‍ശിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച പഴക്കട പൂട്ടിക്കാന്‍ പഞ്ചായത്ത് സെക്രട്ടിക്ക് നിര്‍ദേശം നല്‍കി. ഇതിനെത്തുടര്‍ന്നാണ് സെക്രട്ടറി കടയുടമക്ക് നോട്ടീസ് നല്‍കിയതും അടപ്പിച്ചതും. കംഫര്‍ട്ട് സ്റ്റേഷനിന്നുള്ള മാലിന്യം പുഴയിലേക്കൊഴുക്കിവിടുന്നതിനെതിരെ കംബാല ശിവ ക്ഷേത്ര കമ്മിറ്റി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനം ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ആരംഭിച്ചിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ടാങ്ക് നിര്‍മാണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."