സോഷ്യല്‍ മീഡിയയിലെ എല്ലാ അക്കൗണ്ടുകളും നിരീക്ഷണത്തില്‍, സ്പര്‍ധ പരത്തിയാല്‍ ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ്- പൊലിസിന്റെ 3 നിര്‍ദേശങ്ങള്‍
ബാബരി മസ്ജിദ് കേസില്‍ ശനിയാഴ്ച സുപ്രിംകോടതി വിധി പറയാനിരിക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ ആളുകള്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങളുമായി പൊലിസ്. പൊലിസ് നല്‍കുന്ന മൂന്നു നിര്‍ദേശങ്ങള്‍:
1. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പൊലിസിന്റെ എല്ലാ വിഭാഗത്തിനും നല്‍കി.
2. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നതാണ്.
3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലിസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പൊലിസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."