കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സര്‍വേ അടുത്തമാസം നാലിന്
കണ്ണൂര്‍: ജില്ലയെ അടുത്തവര്‍ഷം സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കി മാറ്റുമെന്ന് വൈദ്യുതി മന്ത്രി കടകംപളളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഗ്രാമപഞ്ചായത്ത്, നിയമസഭാ മണ്ഡലം, ജില്ലാതലങ്ങളില്‍ വിപുലമായ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും. സെപ്റ്റംബര്‍ 4ന് ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കാത്ത വീടുകള്‍ കണ്ടെത്താന്‍ സര്‍വേ നടത്തും.
കഴിഞ്ഞ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2.5 ലക്ഷം വീടുകളാണ് വൈദ്യുതീകരിക്കാത്തതായി ഉള്ളത്. പഞ്ചായത്ത് നഗരസഭാ തലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയായിരിക്കും സര്‍വേ.
അടുത്ത മാര്‍ച്ച് 15ന് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാതലത്തില്‍ ചുമതലയുളള മന്ത്രി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കും. മണ്ഡലംതലത്തില്‍ എം.എല്‍.എമാരും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരും ചെയര്‍മാനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ, എന്‍.എസ്.എസ്, വ്യാപാരികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.
16നകം മണ്ഡലതല യോഗങ്ങള്‍ പൂര്‍ത്തിയാക്കും. 26നകം പഞ്ചായത്ത് തല യോഗങ്ങളും നടക്കും. തുടര്‍ന്നായിരിക്കും സര്‍വേ. അടുത്തമാസം 9ന് ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കും.
കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ അവകൂടി ഉള്‍പ്പെടുത്തി 20ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഇതേ സമയ പരിധിയില്‍ തന്നെ സെക്ഷന്‍ തലത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കും.
എം.എല്‍.എ, എം.പി ഫണ്ടും തദ്ദേശ സ്ഥാപന പദ്ധതി ഫണ്ടും എസ്.സി - എസ്.ടി വകുപ്പുകളുടെ ഫണ്ടും സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ഉപയോഗപ്പെടുത്തും. കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, എം.എല്‍.എ മാരായ സി കൃഷ്ണന്‍, ജയിംസ് മാത്യു, സണ്ണി ജോസഫ്, ടി.വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, എ.ഡി.എം മുഹമ്മദ് യൂസഫ്, മറ്റ് ജനപ്രതിനിധികള്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."