HOME
DETAILS

കോടതിയുടെ കണ്ടെത്തല്‍ നീതിയാണെന്ന് കരുതുന്നില്ല: പുനഃപരിശോധന ഹരജി നല്‍കും: സുന്നി വഖഫ് ബോര്‍ഡ്

  
backup
November 09 2019 | 14:11 PM

ayodhya-verdict-issue

ന്യൂഡല്‍ഹി: ബാബരി ഭൂമിതര്‍ക്ക കേസില്‍ സുപ്രിം കോടതിയില്‍നിന്നും നീതി ലഭിച്ചില്ലെന്നും എന്നാല്‍, വിധി മാനിക്കുകയാണൈന്നും വഖഫ് ബോര്‍ഡിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ സഫരിയാബ് ജീലാനി. മസ്ജിദ് ഒരിക്കല്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ പിന്നെ അത് അല്ലാഹുവിന്റേതാണ്. രാമന്റെ പേരില്‍ പള്ളിയെടുത്താലും അത് അല്ലാഹുവിന്റേതാകും. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. മസ്ജിദേ ജന്മസ്ഥാന്‍ എന്ന് ഈ പള്ളിക്കും പറഞ്ഞിരുന്നു. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. എന്നാല്‍, കോടതിയുടെ വിധി അംഗീകരിക്കുന്നു-അദ്ദേഹം പറഞ്ഞു. പുനഃപരിശോധന ഹരജി നല്‍കുന്നത് ബോര്‍ഡ് എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് തീരുമാനിക്കും.

കോടതിയുടെ കണ്ടെത്തല്‍ നീതിയാണെന്ന് കരുതുന്നില്ല. ഒരേ തെളിവ് മസ്ജിദിന് എതിരും ക്ഷേത്രത്തിന് അനുകൂലവുമായിട്ടാണ് കോടതി കണ്ടത്. തര്‍ക്കഭൂമിയില്‍ ഹിന്ദു ആരാധനകള്‍ നടത്തി എന്നു കണ്ടെത്താന്‍ കോടതി ആശ്രയിച്ച രേഖകളില്‍ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. നമസ്‌കാരം നടന്നതടക്കമുള്ള നടുമുറ്റവും മറുപക്ഷത്തിന് നല്‍കിയതിനെ നീതി എന്നു വിളിക്കാന്‍ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളില്‍ തന്നെ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാബറിന്റെ മേല്‍ ഞങ്ങള്‍ക്ക് ഒരു അവകാശവാദവുമില്ല. ബാബറിനോട് എന്തെങ്കിലും വിരോധമുണ്ടെന്ന് കരുതി മസ്ജിദിനോട് അത് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago