HOME
DETAILS

ലൈംഗികാതിക്രമ പരാതി: പി.കെ ശശിയ്ക്ക് സസ്‌പെന്‍ഷന്‍

  
backup
November 26 2018 | 07:11 AM

26-11-18-keralam-pk-sasi-sexual-aasault-case

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു പി.കെ.ശശി എം.എല്‍.എയെ സി.പി.എം സസ്‌പെന്‍ഡു ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.പാർട്ടി സംസ്ഥാന കമ്മറ്റിയുടെതാണ് അച്ചടക്കനടപടി.

പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി.

പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയും രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പി.കെ. ശശി എം.എല്‍.എ പ്രതികരിച്ചു. പാര്‍ട്ടി ജീവന്‍റെ ഭാഗമാണെന്നും ശശി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 14നാണ് യുവതി വനിത പി.ബി അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരാതി നല്‍കിയത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ നടപടിയുണ്ടാകാത്തതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫിസിന്റെ മുകളിലത്തെ നിലയില്‍വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  43 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago