സഊദിയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു മലയാളി ഉള്‍പ്പെടെ മൂന്നു മരണം
റിയാദ്: സഊദിയിലെ അബഹയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു മരണം. അബഹനമാസ് ഹൈവേയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ കൊല്ലം പെരിനാട് മതിലില്‍ സ്വദേശി സെബാസ്റ്റ്യന്‍ ചാള്‍സ് സോളമന് (52) ആണ് മരിച്ച മലയാളി. ഉത്തര്‍പ്രദേശ് സ്വദേശി ഇബ്റാഹീം ഇനായത്തുള, പാകിസ്താന് പൗരനുമാണ് മരിച്ച രണ്ടു പേര്. ബല് അസ്മരില് നിന്നും താനൂമയിലേക്ക് പോകുന്നതിനിനിടെ ചുരം കയറുന്നതിടെ ചരക്കുമായി പോകുന്ന ട്രാക്ക് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഖര്സാന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മരിച്ച സെബാസ്റ്റിന് ചാള്‍സ് രണ്ടു മാസം മുന്‍പ് ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനെട്ടിനാണ് ആദ്യമായി സഊദിയിലെത്തുന്നത്. മൃതദേഹങ്ങള്‍ ബല് അസ്മര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സെബാസ്റ്റ്യന്‍ ചാള്‍സ് ഹെവി ഡ്രൈവറാണ്. സഊദിയിലെ ചുരങ്ങളില്‍ ഏറ്റവും കുത്തനെയുള്ള ചുരങ്ങളിലൊന്നാണ് താനൂമ ചുരം.
ശോഭയാണ് മരിച്ച ചാള്‍സ് സോളമന്റെ ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ഥി റിന്റോ ഏക മകനാണ്. നേരത്തെ കുടുംബസമേതം ഏറെക്കാലമായി ഇദ്ദേഹം ഷാര്‍ജയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."