കര്‍ത്താര്‍പുര്‍ ഇടനാഴി തുറന്നു; ഇടനാഴിക്ക് 4.4 കി.മീ നീളം
ന്യൂഡല്‍ഹി/ലാഹോര്‍: തകരുന്ന ഇന്ത്യ-പാക് ബന്ധം ഊട്ടിയുറപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴി ഇന്ത്യന്‍ ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താനില്‍ ഇമ്രാന്‍ഖാനും സിഖ് തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തു. പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയില്‍ നടന്ന ചടങ്ങില്‍ ആദ്യ സംഘത്തിലെ 500 സിഖ് തീര്‍ഥാടകര്‍ക്ക് ഇടനാഴി തുറന്നുകൊടുത്ത് മോദി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.
സിഖ് മതാചാരപരമായ തലപ്പാവണിഞ്ഞെത്തിയ മോദി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ഭീര്‍ സിങ് ബാദല്‍, ഗുരുദാസ്പൂരിലെ ബി.ജെ.പി എം.പി നടന്‍ സണ്ണി ഡിയോള്‍ എന്നിവര്‍ക്കൊപ്പമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത്.
ആദ്യ സംഘത്തിലെ തീര്‍ഥാടകരുടെ കൂട്ടത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഉണ്ടായിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ട മോദി ആശംസകള്‍ നേര്‍ന്നു. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ കെട്ടിടവും ചെക്ക്‌പോസ്റ്റും മോദി ഉദ്ഘാടനം ചെയ്തു. 4.4 കി.മീ നീളമുള്ള കര്‍ത്താര്‍പുര്‍ ഇടനാഴി പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയുമായി ഗുരുദാസ്പൂരിലെ ദേര ബാബ നാനാക്ക് ഗുരുദ്വാരയെ ബന്ധിപ്പിക്കുന്നു.
ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി നിര്‍മിക്കാന്‍ സഹകരിച്ചതിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മോദി അഭിനന്ദിച്ചു. പാകിസ്താനിലെ കര്‍ത്താര്‍പൂരില്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ഇമ്രാന്‍ഖാന്‍, മേഖലയില്‍ സമാധാനം നിലനില്‍ക്കണമെന്ന പാകിസ്താന്റെ പ്രതിബദ്ധതയാണ് ഈ ഇടനാഴി കാണിക്കുന്നതെന്ന് പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ അതിര്‍ത്തിയല്ല, ഹൃദയമാണ് സിഖ് തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
കശ്മിരില്‍
80 ലക്ഷം പേര്‍
തടവിലെന്ന് ഇമ്രാന്‍ഖാന്‍
ലാഹോര്‍: കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനവേളയിലും കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങളുയര്‍ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കശ്മിരില്‍ 80 ലക്ഷം പേര്‍ തടവിലാണെന്നും അവരുടെ സ്വയംനിര്‍ണയാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുമെന്ന ശുഭാപ്തി പ്രകടിപ്പിച്ച അദ്ദേഹം ഒരുകാലത്ത് പരസ്പരം പോരടിച്ച ഫ്രാന്‍സും ജര്‍മനിയും ഇന്ന് എത്ര നല്ല ബന്ധത്തിലാണെന്ന് ചോദിച്ചു. ഇന്ത്യയുമായുള്ള പാക് ബന്ധം ഇതുപോലെ ശരിയാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, പാകിസ്താന്‍ കര്‍ത്താര്‍പുര്‍ ഇടനാഴി സിഖുകാര്‍ക്ക് തുറന്നുകൊടുത്ത പോലെ മോദി കശ്മിരിലെ ജാമിഅ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അഭ്യര്‍ഥിച്ചു.
കശ്മിരിലെ കര്‍ഫ്യൂ എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് ബന്ധങ്ങള്‍ സാധാരണനിലയിലെത്തിക്കാനുള്ള നല്ലൊരു തുടക്കമാവട്ടെ ഇതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. റഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."