സമ്പദ്വ്യവസ്ഥ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ട്രില്യണ്‍ ഡോളറാകും-രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായ് മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രതിരോധ മേഖലക്ക് പ്രധാനപങ്കുണ്ട് ആഭ്യന്തര ആയുധ നിര്‍മാണത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് രാജ്യത്തിന് ഉയരാന്‍ കഴിയുമെന്നും ആയുധ നിര്‍മാണത്തില്‍ സ്വയം പര്യാപ്ത കൈവരിക്കാനും ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ കൂടുതലായി പത്ത് ട്രില്ല്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്റര്‍ നാഷനല്‍ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."