അസ്വാഭാവിക മരണത്തിനു കേസ്
കാസര്‍കോട്: കാസര്‍കോട് ഡി.ഇ.ഒ ഓഫിസിലെ ക്ലര്‍ക്ക് തലശ്ശേരി കൂത്തുപറമ്പ് പത്തായക്കുന്നിലെ ഗിരിധര്‍ (45) മരണപ്പെട്ട സംഭവത്തില്‍ കാസര്‍കോട് എസ്.ഐ അജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഗിരിധറിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനു പൊലിസ് കേസെടുത്തു. ഗിരിധറിനൊപ്പം വീണ മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്ടെ താമസക്കാരനുമായ പ്രതീഷ് (35) ഗുരുതര പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. സംഭവസമയത്ത് ഗിരിധറിനും പ്രതീഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ലോഡ്ജ് അധികൃതരെയും ആശുപത്രിയില്‍ കഴിയുന്ന പ്രതീഷിനെയും പൊലിസ് ചോദ്യം ചെയ്യും. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."