മുതലപ്പൊഴിതീരത്ത് വാര്‍ഫ് നിര്‍മാണം പുരോഗമിക്കുന്നു
പെരുമാതുറ: വിഴിഞ്ഞം തുറമുഖ നിര്‍മാണം സുഖമമാക്കുന്നതിനും ടൂറിസത്തിന്റെ അനന്ത സാധ്യതകളെ മുന്നില്‍ കണ്ട് കൊണ്ടും പെരുമാതുറ മുതലപ്പൊഴിതീരത്ത് ഉയരുന്ന വാര്‍ഫ് നിര്‍മാണം പുരോഗമിക്കുന്നു. അദാനി ഗ്രൂപ്പ് ഏകദേശം 35 കോടി രൂപ മുടക്കി ആധുനിക സംവിധാനങ്ങളോടെയാണ് വാര്‍ഫ് നിര്‍മാണം നടത്തി വരുന്നത്.
2019 പുതുവര്‍ഷത്തിലെ ആദ്യ വാരം പദ്ധതി പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമത്തിലാണ് നിര്‍മാണ രംഗത്തുള്ള അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നൂറോളം തൊഴിലാളികളാണ് രാവും പകലും നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇടക്കിടെയുണ്ടാകുന്ന പ്രാദേശിക എതിര്‍പ്പുകളെ അതിജീവിച്ച് തുടരുന്ന വാര്‍ഫ് നിര്‍മാണം ഭാവിയില്‍ പെരുമാതുറയുടെ വിനോദ സഞ്ചാരത്തിന് അസൂയാവഹമായ പുരോഗതിയുണ്ടാകുമെന്ന് തന്നെ സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. കിളിമാനൂര്‍ നഗരൂര്‍ ഭാഗങ്ങളിലെ ക്വാറികളില്‍ നിന്നും വരുന്ന കൂറ്റന്‍ പാറകള്‍ റോഡ് മാര്‍ഗം നിര്‍മാണത്തിലിരിക്കുന്ന മുതലപ്പൊഴിവാര്‍ഫിന് സമീപമെത്തിച്ച് ക്രൈന്‍ ഉപയോഗിച്ച് കൂറ്റന്‍ ബാര്‍ജില്‍ ലോഡ് ചെയ്യ്ത് വിഴിഞ്ഞം തുറമുഖത്തെത്തിക്കാനാണ് വാര്‍ഫ് ആദ്യം ഉപയോഗിക്കുന്നത്.
ദിവസം രണ്ട് ബാര്‍ജുകളാണ് മുതലപ്പൊഴിയില്‍ നിന്നും പാറകളുമായി പുറപ്പെടുന്നത്. ഒരു ബാര്‍ജില്‍ ലോഡ് ചെയ്യുന്നത് 5000 ടണ്‍ പാറകളാണ്.അങ്ങനെ മൂന്ന്‌വര്‍ഷം ഇത് തുടരും. അത് കഴിഞ്ഞാല്‍ വാര്‍ഫ് സര്‍ക്കാറിന് കൈമാറും. ഈ കാലയളവില്‍ നിലവില്‍ മുതലപ്പൊഴിതുറമുഖ കവാടത്തില്‍ പുലിമുട്ട് നിര്‍മാണത്തിനിടെ അടിഞ് കൂടിയ കൂറ്റന്‍ കല്ലുകളും 400 ചതുരശ്ര അടിഭാഗത്തുള്ള മണലും അദാനി തന്നെ ഡ്രഡ്ജ് ചെയ്യ്ത് മാറ്റും. ഈ പ്രവൃത്തി മാസങ്ങള്‍ മുന്‍പ് തന്നെ തുടക്കമായി. അടിഞ് കൂടിയ പാറയും മണലും മാറ്റുന്നതോടെ അഴിമുഖത്തടിക്കുന്ന കൂറ്റന്‍ തിരയടി അവസാനിക്കുകയും നിലവില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും, ഏറെ പരിഹാരമാവുകയും ചെയ്യും. വാര്‍ഫ് സ്ഥിതി ചെയ്യുന്നിടത്തെ സുരക്ഷിതമാക്കുന്നതിനുള്ള സുരക്ഷാവേലി നിര്‍മാണവും പുരോഗമിക്കുകയാണ്.വാര്‍ഫ് നിര്‍മാണത്തിലെ പ്രധാനമായ 22 പില്ലറുകള്‍ പൂര്‍ത്തിയായി.തുടര്‍ന്നുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഇത് കഴിഞ്ഞാല്‍ ഇതിനകം ഡ്രഡ്ജ് ചെയ്യുകയും പുലിമുട്ട് മുറിച്ച് മാറ്റി ബാര്‍ജിന് ഇതിനകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. ഇത് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സൃ ബന്ധനത്തിന് പോകുന്നതിന് യാതൊരു തടസവുമുണ്ടാകല്ലെന്നാണ് അദാനി അധികൃതര്‍ അറിയിച്ചത്.
അദാനിയുടെ പാറകൊണ്ട് പോകുന്ന ജോലികള്‍ കഴിയുന്നതോടെ പൂര്‍ണമായും വാര്‍ഫ് ഹാര്‍ബര്‍ അതോറിറ്റിക്കാകും. ആഢംബര കപ്പല്‍ മുതല്‍ യാത്രാ കപ്പല്‍ വരെ ഇവിടെ വന്ന് പോകുന്ന വിധത്തില്‍ വാര്‍ഫ് ഭാവിയില്‍ ഉപയോഗപ്പെടുത്താനാകും. വാര്‍ഫിനെയും അതെ പോലെ മുതലപ്പൊഴിഫിഷിങ് ഹാര്‍ബറിനെയും വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതിലേക്കായി സര്‍ക്കാര്‍ അദാനിയുമായി 10 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."