ഉയിഗൂര്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായം ലോകബാങ്ക് നിര്‍ത്തി
വാഷിങ്ടണ്‍: ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനായി സിന്‍ജിയാങ്ങില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രം എന്ന പേരില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ച ചൈനയ്ക്ക് വൊക്കേഷനല്‍ വിദ്യാഭ്യാസ പദ്ധതിക്കുള്ള ധനസഹായം ലോകബാങ്ക് നിര്‍ത്തലാക്കി. 500 ലക്ഷം ഡോളര്‍ ലോകബാങ്കില്‍ നിന്നു കൈപ്പറ്റി ഈ സ്‌കൂളില്‍ മുള്‍ക്കമ്പികളും തോക്കുകളും പടച്ചട്ടകളുമുണ്ടാക്കാനാണ് ചൈന ഉപയോഗിക്കുന്നതെന്ന് ഓഗസ്റ്റില്‍ ഫോറിന്‍ പോളിസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ധനസഹായം ലോകബാങ്ക് പുനപ്പരിശോധിച്ചത്.
ചൈനയില്‍ 10 ലക്ഷത്തിലേറെ ഉയിഗൂര്‍ മുസ്‌ലിംകളെ കോണ്‍ക്രീറ്റ് നിര്‍മിത തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് അവിടെ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും യു.എസും പറയുന്നു. അവരെ മതവിശ്വാസം വെടിയാനും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ സ്വീകരിക്കാനും നിര്‍ബന്ധിക്കുന്നു. സിന്‍ജിയാങ്ങില്‍ തടവില്‍ കഴിയുന്ന മുസ്‌ലിം പുരുഷന്മാരുടെ വീടുകളിലേക്ക് ഉദ്യോഗസ്ഥരെ വിട്ട് മുസ്‌ലിം സ്ത്രീകളുടെ കൂടെ ശയിക്കാന്‍ ഭരണകൂടം സൗകര്യം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം വൊക്കേഷനല്‍ വിദ്യാഭ്യാസ പ്രൊജക്ടിനുള്ള ധനസഹായം ലോകബാങ്ക് നിര്‍ത്തിയതിന് ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള പെരുമാറ്റവുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."