HOME
DETAILS
MAL
ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലമ്പനി
backup
July 27 2017 | 23:07 PM
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലമ്പനി. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 77 ആയി. ഇന്നലെ പനി ബാധയെ തുടര്‍ന്ന്് 2197 പേരെ ജില്ലയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡി.എം.ഒ അറിയിച്ചു. ഇതില്‍ 27 പേര്‍ക്ക് കൂടി ഡെങ്കിപ്പനിയാണ്. 76 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുമുണ്ട്.
പുതിയറ, കാരപ്പറമ്പ്, നടക്കാവ്, കുതിരവട്ടം, കുണ്ടായിത്തോട്, കാനച്ചേരി, ബേപ്പൂര്‍, എടക്കര, തലക്കുളത്തൂര്‍, കക്കോടി, ഒളവണ്ണ, രാമനാട്ടുകര, കുരുവട്ടൂര്‍, കോട്ടൂര്‍, ചേളന്നൂര്‍, കാക്കൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."