കടവല്ലൂര്‍ പഞ്ചായത്ത് അംഗത്തിനെതിരെ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം; കുടുംബം കുത്തിയിരിപ്പ് സമരത്തില്‍
കുന്നംകുളം: കടവല്ലൂര്‍ പഞ്ചായത്ത് അംഗത്തിനെതിരെ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം.
കുറിനിക്ഷേപ തട്ടിപ്പില്‍ സി.പി.എം അംഗം പുറത്തായതിനെ തുടര്‍ന്നു ഈ മാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് പഞ്ചായത്തിലെ മറ്റൊരു സി.പിഎം അംഗത്തിനെതിരെ സമാന ആരോപണവുമായി ഒരു നിര്‍ധന കുടുംബം പഞ്ചായത്തിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്. പഞ്ചായത്ത് ആറാം വാര്‍ഡില്‍ പാതാക്കര കൊള്ളന്നൂര്‍ വീട്ടില്‍ കെ.കെ ജിന്നിയുടെ കുടുംബമാണ് വാര്‍ഡ് അംഗം നിജിത രാമചന്ദ്രന്‍, ഭര്‍ത്താവ് രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നിക്ഷേപ തട്ടിപ്പ് ആരോപിച്ചു സമരം നടത്തുന്നത്. ഓട്ടോ തൊഴിലാളിയായ ജിന്നിക്ക് ഓട്ടോ പാര്‍ക്കില്‍ ഉണ്ടായിരുന്ന കുറി രാമചന്ദ്രന്‍ മുന്‍കൂറായി വിളിച്ചെടുക്കുകയും ഇതു കുറി അവസാനിക്കുമ്പോള്‍ തിരികെ നല്‍കാമെന്ന്് ഉറപ്പു നല്‍കുകയും ചെയ്തു.
സമാനമായി മറ്റു പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ കുറി അവസാനിച്ചു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല. പണം ആവശ്യപെട്ടപ്പോള്‍ ഒഴുഞ്ഞുമാറുകയും നാട്ടു മധ്യസ്ഥതകള്‍ പരാജയപെട്ടപ്പോള്‍ പൊലിസില്‍ പരാതി നല്‍കിയത് രാമചന്ദ്രന്റെ ഭാര്യയായ പഞ്ചായത്തംഗം നിജിത പണം നല്‍കാമെന്ന ഉറപ്പിലാണ് കേസ് അവസാനിച്ചത്. എന്നാല്‍, പിന്നീട് ഇവര്‍ പണം നല്‍കാതെ തങ്ങളെ ഭീഷിണിപെടുത്തുകയാണെന്നാണു ജിന്നി പറയുന്നത്. തുടര്‍ന്നു പൊലിസില്‍ വീണ്ടും പരാതി നല്‍കിയെങ്കലും കാര്യമുണ്ടായില്ല. പണം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം നല്‍കണമെന്നാണു പൊലിസ് പറഞ്ഞത്. ഇവര്‍ ഇതിനു വഴങ്ങിയില്ല.
സ്വന്തമായി വീടോ സൗകര്യമോ ഇല്ലാത്ത ഇവര്‍ ഓട്ടോ ഓടിച്ചുകിട്ടുന്ന പണം കൊണ്ടാണു ജീവിക്കുന്നത്. നാലു വയസുകാരനായ മൂത്ത മകന്റെ ചികിത്സക്കായി സ്വരൂപിച്ച പണമാണ് ഇവര്‍ തട്ടിയെടുത്തെതെന്നു ജിന്നി പറയുന്നു. ഇവര്‍ നല്‍കാനുള്ള 195000 രൂപയില്‍ അമ്പതിനായിരം രൂപ അടിയന്തിരമായി നല്‍കണമെന്നും ബാക്കി തുക ഘഡുക്കളായി നല്‍കിയാല്‍ മതിയെന്നും ജിന്നി പറഞ്ഞെങ്കിലും ഇവര്‍ സമ്മിതിച്ചില്ല. ഈ ആവശ്യവുമായി പാര്‍ട്ടി നേതൃത്വത്തേയും പഞ്ചായത്ത് പ്രസിഡന്റിനേയും കണ്ടെങ്കിലും പരിഹാരമുണ്ടായില്ലത്രെ. ഇതോടെയാണു ഭാര്യയേയും മക്കളേയും കൂട്ടി പഞ്ചായത്തിനു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചത്.
രാവിലെ 10ന് ആരംഭിച്ച സമരത്തിന് ഐക്യ ദാര്‍ഡ്യവുമായി നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കോടത്തുകുണ്ടിലെ സി.പി.എം വാര്‍ഡ് മെമ്പര്‍ സുരേഷ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുടങ്ങിയതിനു ശേഷം പഞ്ചായത്ത് അംഗത്വത്തില്‍ നിന്നും പുറത്താക്കപെട്ടിരുന്നു. ഈ മാസം 29ന് ഈ വാര്‍ഡിലെക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സമാനമായ പുതിയ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."