HOME
DETAILS

വിദ്വേഷ രഥമുരുട്ടിയവര്‍ ശിക്ഷിക്കപ്പെടണം

  
backup
November 13 2019 | 18:11 PM

culprits-should-be-punished-in-babri-case

 

 

അപരിഹാര്യമായി തുടര്‍ന്നതും നിരവധി മുസ്‌ലിംകള്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നതുമായ ബാബരി മസ്ജിദ് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രിംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധി പറഞ്ഞിരിക്കുന്നു. വിധിയറിഞ്ഞ ഉടനെ ശ്രീശ്രീ രവിശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന അഭിപ്രായവും പ്രകടിപ്പിച്ചു. അതേസമയം, മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഇരകളുടെ പ്രതിനിധികള്‍ വിധി നിരാശാജനകവും ദുഃഖകരവുമാണെന്ന് പ്രതികരിക്കുകയും ചെയ്തു. വിധി പറയാന്‍ ന്യായാധിപന്മാരെ പ്രേരിപ്പിച്ച നിരവധി ഘടകങ്ങളുണ്ടാവാം. അതവിടെ നില്‍ക്കട്ടെ.
സുന്നി വഖ്ഫ് ബോര്‍ഡിന് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ അവകാശം രേഖപ്രകാരം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നു കോടതി നിരീക്ഷിച്ചു. നാലര നൂറ്റാണ്ടുകാലം ആരാധനകള്‍ നടത്തിയ ഒരു പള്ളിയുടെ യാതൊരു രേഖയും നടത്തിപ്പുകാര്‍ സൂക്ഷിക്കുകയോ നിര്‍മിക്കുകയോ ചെയ്തിട്ടില്ലെന്ന കണ്ടെത്തല്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ശ്രീരാമ ജന്മഭൂമിയാണെന്ന ഹിന്ദു സംഘടനകളുടെ വാദത്തിന് ഉപോല്‍ബലകമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. എന്നാല്‍, മഹാഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്റെ വിശ്വാസകാര്യം തള്ളിക്കളയാനാവില്ലെന്ന കോടതി നിരീക്ഷണം മതേതരത്വത്തിന്റെ ഉരക്കല്ലില്‍ പരിഗണിക്കുന്നതിലെ യുക്തിരാഹിത്യം നിയമവിദഗ്ധര്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്. ശ്രീരാമന്‍ എന്ന അവതാര പുരുഷന്‍ ഹിന്ദുക്കളുടെ സംപൂജ്യനായത് അഹിന്ദുക്കള്‍ക്ക് അസഹിഷ്ണുതയുള്ള കാര്യമല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുന്ന ഭാരതത്തിന്റെ പൈതൃകബന്ധിതമായ സാംസ്‌കാരിക ഭൂമികയുടെ വിശാലതലത്തില്‍നിന്ന് ശ്രീരാമാവതാരം വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും രണ്ടായി കാണേണ്ടതില്ല.
1949 ഡിസംബര്‍ 22ന് വിഗ്രഹം അര്‍ധരാത്രി പള്ളിയില്‍ പ്രതിഷ്ഠിച്ച സന്യാസിയെക്കുറിച്ചുള്ള പരാമര്‍ശമടങ്ങിയ പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിവധ ഗൂഢാലോചനയില്‍ ഈ സന്യാസിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്യായമായും അനധികൃതമായും അതിക്രമിച്ചുകടന്ന് ഇരുളിന്റെ മറവില്‍ നടത്തിയ ഈ അധര്‍മം തെറ്റായിരുന്നുവെന്നും കോടതി പറയുന്നുണ്ട്. 1992 ഡിസംബര്‍ ആറിനു ഭരണകൂട ഒത്താശയോടെ ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. നിയമവാഴ്ചയുടെ ഈ ലംഘനത്തിന് പ്രത്യക്ഷ-പരോക്ഷ ഭേദമന്യേ നേതൃത്വം വഹിച്ചവര്‍ ഇപ്പോള്‍ ഭരണസുഖം അനുഭവിക്കുകയാണ്. പരമോന്നത കോടതി പരത്തിപ്പറഞ്ഞ ഈ രണ്ടു വിഷയങ്ങളിലും തുടര്‍നടപടി ഉണ്ടാകുമെന്നു ഇനിയും നാം വിശ്വസിക്കണം!. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇത് എത്രത്തോളം സംഭവിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
രാജ്യത്ത് നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിനു ഭരണഘടന ബഹുമാനപ്പെട്ട കോടതിക്ക് നല്‍കിയ സവിശേഷ അധികാരം 142ഉം ഈ വിധിക്ക് കാരണമായിട്ടുണ്ട്. വലിയതോതില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടാതിരിക്കാനും രക്തച്ചൊരിച്ചിലുകള്‍ തടയാനും സുപ്രിംകോടതിയുടെ സുപ്രധാന വിധി കൊണ്ട് ആകുമെന്ന് പറയുമ്പോള്‍, ഇരകളില്‍ ഭയവും നിരാശയും നിര്‍മിച്ച് ജനാധിപത്യവും മതേതരത്വവും പ്രയോഗവല്‍ക്കരിക്കാന്‍ എങ്ങനെ കഴിയും? ഓരോ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍ എന്നിവയെല്ലാം ഭരണഘടനാപരമായി തന്നെ സംരക്ഷണം അര്‍ഹിക്കുന്നുണ്ട്. വൈകാരികതയുടെ മറവില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ പരിഗണനയുടെ പേരില്‍ നീതി നിഷേധിക്കുന്നതും മാറ്റിമറിക്കുന്നതും ആരോഗ്യകരമായ സമീപനമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീതതല സാധ്യത തള്ളിക്കളയാനുമാവില്ല.
'മനുഷ്യമനസിന്റെ പരിധിയ്ക്കകത്താണ് കേവല സത്യം എന്നും മായാസിദ്ധാന്തം അറിവിന്റെ സാരാംശത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ഞാന്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആ നിലപാടിനോട് കൂറുപുലര്‍ത്താന്‍ ഞാന്‍ മടിക്കും. ഞാനൊരു ശുദ്ധ ബ്രാഹ്മണ വാദി (എന്റെ സ്വന്തം അര്‍ഥത്തില്‍ ഈ വാക്ക് എനിക്ക് ഉപയോഗിക്കാമെങ്കില്‍) അല്ലാതായിരിക്കുന്നു. ഞാനൊരു പ്രയോജന പ്രമാണ വാദിയെക്കാള്‍ ഉപരിയുമായിരിക്കുന്നു. പ്രതീക്ഷയ്‌ക്കൊത്ത് എനിക്ക് ജീവിക്കാന്‍ കഴിയാത്ത, പ്രാവര്‍ത്തിക യോഗ്യമല്ലാത്തത് ത്യജിക്കാനാണ് എനിക്ക് താല്‍പര്യം (സുഭാഷ് ചന്ദ്ര ബോസ് ആത്മകഥ, പുറം: 151). സമസ്യകളുടേതല്ല, സത്യത്തോട് നൈതികത പുലര്‍ത്തുന്ന മഹത്വമാണ് നാം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കേണ്ടത്. മറ്റെന്തിനെയോ ഭയപ്പെട്ടു കിട്ടിയ അടിക്ക് നല്ല മധുരമാണെന്നു പറയുന്നത് ധീരതയും സഹിഷ്ണുതയുമല്ല.
പല കാലങ്ങളായി പലരും പറഞ്ഞ് ഭംഗിഭംഗം വന്ന വാക്കെങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ മത ജാതി വര്‍ണ വര്‍ഗ വൈജാത്യങ്ങള്‍ ഇല്ലാത്തവിധം മനോഹരവും ഉല്‍കൃഷ്ടവും വിശാലവുമായ ഒരു ഭരണഘടന ഭാരതത്തിനു സ്വന്തമായുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനു സിവില്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി ഘടകങ്ങളും നാം നിലനിര്‍ത്തിപ്പോരുന്നുണ്ട്.
പൗരന്മാരുടെ വ്യക്തിപരമായ വിശ്വാസ ആചാര കാര്യങ്ങളില്‍ സംരക്ഷണം അല്ലാതെ, നിയന്ത്രണങ്ങളും വിഗ്രഹങ്ങളും ഭരണകൂടത്തിന്റെ പരിധിയില്‍ ഉണ്ടാവാന്‍ പാടില്ല. 136 വര്‍ഷം കഴിഞ്ഞാണെങ്കിലും ഇപ്പോള്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിച്ചെങ്കിലും ജയാപചയങ്ങള്‍ വാദിച്ച് സ്വന്തമാക്കാതെ എല്ലാവരെയും മാനിക്കുന്ന മനസ് രൂപപ്പെടുത്തിയെടുക്കണം. ഇന്ത്യയുടെ ആത്മാവിനു പലതവണ മുറിവേല്‍പ്പിച്ച വര്‍ഗീയ വംശീയ ദ്രോഹശക്തികളെ ഒറ്റപ്പെടുത്താനുള്ള മതേതര കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ബാബരി മസ്ജിദും ശ്രീരാമ അവതാരവും പ്രചാരണ ഉപാധിയാക്കി രണ്ടില്‍നിന്ന് തുടങ്ങി അധികാരത്തിലെത്തിയ പാര്‍ട്ടിയാണു ബി.ജെ.പി. രഥയാത്ര നടത്തി പകയുടെ മഹാപ്രവാഹം സൃഷ്ടിച്ച അദ്വാനിയും കൂട്ടുപ്രതികളും കാവ്യനീതി പോലെ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. ദലിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ സാധ്യത സജീവ ചര്‍ച്ചയാണിപ്പോള്‍. ഇക്കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കര്‍, അസദുദ്ദീന്‍ ഉവൈസി കൂട്ടുകെട്ട് 20 സീറ്റുകളിലെ ബി.ജെ.പി ജയം ഉറപ്പിക്കുന്നതിലാണു കലാശിച്ചത്. പ്രായോഗിക സമീപനത്തിലൂടെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുകയാണ് അടിസ്ഥാന പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്. വര്‍ഗീയതയുടെ തടവറയില്‍ ഭൂരിപക്ഷ സമുദായത്തെ അതിതീവ്ര വൈകാരികതയുടെ ഇന്ധനം ഉപയോഗിച്ച് ഉപയോഗപ്പെടുത്തിവരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വികൃതവിചാരം വിഭജന മതിലുകള്‍ ഇനിയും ഉയര്‍ത്തിയേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago