HOME
DETAILS
MAL
നടന് ദിലീപിന്റെ കുന്നുകരയിലെ കൈയേറ്റ ഭൂമി അളക്കാന്‍ ആരംഭിച്ചു
backup
July 28 2017 | 20:07 PM
പറവൂര്‍: കുന്നുകര പഞ്ചായത്തിലെ പുറപ്പിള്ളികാവില് നടന് ദിലീപ് കൈയേറിയതായി ആരോപണമുള്ള ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തല്‍ ആരംഭിച്ചു. വെള്ളിയാഴ്ച്ച പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും മുഴുവനായി അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കൈയേറ്റ ഭൂമിക്ക്സമീപമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ കൃത്യമായി അളന്നുതിട്ടപ്പെടുത്തിയാല്‍ മാത്രമേ ദിലീപ് ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളു. അതിന്റെ ഭാഗമായാണ് സമീപ പ്രദേശങ്ങളിലെ മറ്റു വ്യക്തികളുടെയും ഭൂമികള്‍ അളന്നു നിശ്ചയിക്കുന്നത്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പറവൂര്‍ തഹസില്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ദിലീപിന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."