ചൗക്കിദാര്‍ ചോര്‍ ഹെ, കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു, രാഹുലിനെ വിമര്‍ശിച്ച് സുപ്രിം കോടതി: ഇരിക്കുന്ന സ്ഥാനം ഓര്‍ക്കണമെന്നും മുന്നറിയിപ്പ്
ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ നടപടിയില്ലാതെ തീര്‍പ്പാക്കി. എന്നാല്‍ രാഹുലിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സുപ്രിം കോടതി നടത്തിയത്.
'കോടതിയെ രാഷ്ട്രീയ സംവാദത്തിലേക്ക് വലിച്ചിഴക്കരുത്. രാഹുല്‍ ഗാന്ധി നിരന്തരം തെറ്റായ പ്രസ്താവനകള്‍ നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. ഇരിക്കുന്ന സ്ഥാനം രാഹുല്‍ ഓര്‍ക്കണം. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാട്ടണം,' കോടതി വിധിയില്‍ വ്യക്തമാക്കി.
ഇപ്പോള്‍ രാഹുലിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹം കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ആവശ്യപ്പെട്ടു.
ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ഹരജിക്കിടയാക്കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന് നിലപാടെടുത്തത്. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."