നാട്ടുകാരെ വിറപ്പിച്ച കൂറ്റന്‍ അണലി പിടിയിലായി
വടകര: മണിയൂര്‍ മുടപ്പിലാവുകാരെ വിറപ്പിച്ച കൂറ്റന്‍ അണലി പിടിയിലായി. രാമത്ത് മീത്തല്‍ ആമിനയുടെ വീട്ടുവളപ്പില്‍ നിന്നാണ് ഒന്നര മീറ്റര്‍ നീളമുള്ള അണലിയെ പിടികൂടിയത്.
പറമ്പിലെ ഓലക്കൂട്ടത്തിനടിയില്‍ പാമ്പ് തമ്പടിച്ച കാര്യം ആരും അറിഞ്ഞിരുന്നില്ല. അയല്‍വാസി ഇബ്രാഹിമിന്റെ ഭാര്യ വിറകെടുക്കാന്‍ പറമ്പില്‍ ഇറങ്ങിയപ്പോഴാണ് അണലിയെ കണ്ടത്. ഓടിക്കൂടിയ വീട്ടുകാരും പരസരവാസികളും തെരഞ്ഞെങ്കിലും പാമ്പിനെ കണ്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ ഓലക്കുള്ളില്‍ നിന്ന് വീണ്ടും പാമ്പ് പുറത്തുവന്നു. നാട്ടുകാരുടെ രണ്ടാം ശ്രമവും വിജയിക്കാതായതോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസില്‍ നിന്ന് പാമ്പുപിടുത്തക്കാരനെ വരുത്തിച്ചു. പറമ്പില്‍ നിന്ന് തന്നെ സുരേന്ദ്രന്‍ അണലിയെ പിടികൂടി വലിയ കുപ്പിയിലടച്ച് പെരുവണ്ണാമൂഴിക്കു കൊണ്ടുപോയി. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റാല്‍ രക്ഷപ്പെടുക പ്രയാസമാണ്. വീട്ടവളപ്പിലും പരിസരത്തും കൂട്ടിയിടുന്ന ഓലകളും വിറകുകളും ഇത്തരത്തില്‍ ഇഴജന്തുക്കളുടെ താവളമാണെന്നും ആളുകള്‍ കരുതിയിരിക്കണമെന്നും പാമ്പുപിടുത്തക്കാരന്‍ സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."