HOME
DETAILS
MAL
സപ്ലൈ ഓഫിസ് മാര്‍ച്ച് നടത്തി
backup
July 28 2017 | 20:07 PM
വടകര: റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അനര്‍ഹരെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കുക, അര്‍ഹര്‍ക്ക് ബി.പി.എല്ലിലേക്ക് മാറാനുള്ള സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്.എം.പി.ഐയുടെ നേതൃത്വത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ഉദ്ഘാടനം ചെയ്തു.
കേരളം പനിച്ചു വിറക്കുമ്പോള്‍ റേഷന്‍ കാര്‍ഡിലെ അപാകതകള്കൂടി പരിഹരിക്കാന്‍ സാധാരണക്കാരനെ പൊരിവെയിലത്തു നിര്‍ത്തുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ടി.കെ സിബി അധ്യക്ഷനായി. കെ.കെ രമ, കുളങ്ങര ചന്ദ്രന്, അബ്ദുള്‍ ലിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."