യു.എസിനു വേണ്ടി ചാരപ്രവര്‍ത്തനം; ഇറാനില്‍ ആണവശാസ്ത്രജ്ഞനെ തൂക്കിലേറ്റി
തെഹ്‌റാന്‍: യു.എസിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇറാനില്‍ ആണവ ശാസ്ത്രജ്ഞനെ തൂക്കിലേറ്റി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ യു.എസിനു കൈമാറിയെന്നാരോപിച്ചാണ് വധശിക്ഷ. ഷഹ്‌റാം അമിരിയെയാണ് തൂക്കിലേറ്റിയതെന്ന് ജുഡിഷ്യല്‍ വക്താവ് പറഞ്ഞു.
2009 ജൂണിലാണ് സഊദിയിലെ മദീനയില്‍വച്ച് ഇയാളെ കാണാതായത്. ഒരു വര്‍ഷത്തിനു ശേഷം യു.എസില്‍ കണ്ടെത്തി. മദീനയില്‍വച്ച് സി.ഐ.എ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമേരിക്കയുടെ രഹസ്യ സംഘടനയായ സി.ഐ.എയുടെ തടങ്കലില്‍നിന്ന് 2010ല്‍ തിരിച്ചെത്തിയ ഷഹ്‌റാം അമിരി, രാജ്യത്തിന്റെ ആണവ രഹസ്യങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചതായി നേരത്തെ ഇറാന്‍ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നുവന്ന വിഡിയോയില്‍ സി.ഐ.എയുടെ തടങ്കലിലാണ് താനെന്ന് അമിരി വെളിപ്പെടുത്തിയിരുന്നു.
2010ല്‍ ഇറാനില്‍ തിരിച്ചെത്തിയ ഷഹറാം അമിരിക്കു വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇറാന്റെ ആണവരഹസ്യങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനായി തന്നെ സി.ഐ.എ കടുത്ത മാനസിക പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നെന്ന് അമിരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ സി.ഐ.എ തള്ളി. അമിരി സ്വമേധയായാണ് രാജ്യംവിട്ടതെന്നും പിന്നീട് സ്വന്തം ഇഷ്ടപ്രകാരം ഇറാനിലേക്കു വന്നതാണെന്നുമായിരുന്നു സി.ഐ.എയുടെ വിശദീകരണം.
2011ല്‍ അമിരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇറാന്‍ അറസ്റ്റ് ചെയ്തു. അതേസമയം, വധശിക്ഷയ്‌ക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇറാനില്‍ നടക്കുന്ന കൂട്ട വധശിക്ഷയ്‌ക്കെതിരേ കഴിഞ്ഞ ദിവസം യു.എന്‍ മനുഷ്യാവകാശ സംഘടനയും രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."