അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളസംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ട ഭവനരഹിതരായവരില്നിന്നും ഭവനവായ്പയ്ക്കും അപേക്ഷ ക്ഷണിച്ചു. നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
8 ശതമാനം പലിശ നിരക്കില്‍ 6 ലക്ഷം രൂപവരെയാണ് വായ്പാ സഹായം അനുവദിക്കുന്നത്. ഭവനവിസ്തീര്ണം 1600 സ്ക്വയര്‍ഫീറ്റില്‍ കൂടാന്‍ പാടില്ല. നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് പ്രകാരം 20 ലക്ഷത്തില്‍ താഴെയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പ്രായപരിധി 18നും 58നും ഇടയിലായിരിക്കണം. അപേക്ഷയ്ക്കൊപ്പം ജാതി, വയസ്സ്, വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. വായ്പാ തിരിച്ചടവ് കാലാവധി 7 വര്‍ഷം വരെയാണ്. സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ഉദ്യോഗസ്ഥ വായ്പയ്ക്കും അപേക്ഷ ക്ഷണിച്ചു. 9 ശതമാനം പലിശനിരക്കില്‍ 5 ലക്ഷം വരെയാണ് സഹായം. കുറഞ്ഞ കുടുംബ വാര്‍ഷികവരുമാനം 6 ലക്ഷത്തില്‍ കവിയരുത്. വായ്പയ്ക്ക് ഈട് നല്‍കേണ്ടത് ഉദ്യോഗസ്ഥ ജാമ്യമാണ്. അപേക്ഷയ്ക്കൊപ്പം ജാതി, വയസ്സ്, വരുമാനം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. തിരിച്ചടവ് കാലാവധി 5 വര്‍ഷം വരെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ കേരളസംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് റീജണല്‍ ഓഫീസ്, മൈനോറിറ്റി കോച്ചിങ് സെന്റര്‍, സമസ്താലയം ബില്‍ഡിങ്, മേലേ തമ്പാനൂര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോറങ്ങള്‍ കോര്‍പ്പറേഷന്‍െ ്രവെബ്സൈറ്റായ ംംം.സാെറളര.ീൃഴ എന്നതില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 2017 സെപ്തംബര്‍ 15നകം മുകളില്‍പ്പറയുന്ന റീജണല്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണമെന്നു മാനേജിങ് ഡയറക്ടര്‍ വി.കെ അക്ബര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."