വാഹന നിയമലംഘനം: പിഴ ഈടാക്കിയത് 3.16ലക്ഷം
കോഴിക്കോട്: നഗരത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും അപകടമരണങ്ങളും തടയുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് നഗരപ്രദേശത്ത് വാഹന പരിശോധന ശക്തമാക്കി. ഈ വര്‍ഷം ഇതുവരെ 509 വാഹനങ്ങള്‍ പരിശോധിച്ച് 3,16,200 രൂപ പിഴയീടാക്കി. നിലവിലുളള രണ്ട് പരിശോധന സ്‌ക്വാഡുകള്‍ക്ക് പുറമേ രണ്ട് സ്‌ക്വാഡുകള്‍ക്ക് കൂടി രൂപം കൊടുത്തു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 15 പേരുടേയും,മോട്ടോര്‍ വാഹനത്തില്‍ ഓവര്‍ ലോഡ് കയറ്റിയ അഞ്ച് പേരുടെയും,റെഡ് ലൈറ്റ് ലംഘിച്ച അഞ്ച് പേരുടെയും ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം മുതല്‍ ഒരു കൊല്ലംവരെ കാലയളവിലേക്ക് റദ്ദ് ചെയ്തു. മൂന്നു ആളുകളെ കയറ്റി നിര്‍ത്താതെ അപകടകരമായ രീതിയില്‍ ഓടിച്ചു പോയ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു. സ്‌കൂള്‍ സമയത്ത് സര്‍വിസ് നടത്തിയ 12 ഉം ഓവര്‍ ലോഡ് കയറ്റിയ 10 ഉം സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത അഞ്ചും ടിപ്പര്‍ ലോറികള്‍ക്ക് എതിരേയും നടപടി എടുത്തു.
ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചതില്‍ കൂടുതലും ബൈക്ക് യാത്രക്കാരാണെന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."