തെരുവുനായ ശല്യം രൂക്ഷം; അധികൃതര്‍ ഉറക്കത്തില്‍
കൊട്ടിയം: തൃക്കോവില്‍വട്ടത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടി വരുന്നതായി പരാതി. കണ്ണനല്ലൂര്‍, മുഖത്തല സ്‌കൂള്‍ ജങ്ഷന്‍, പഞ്ചായത്ത് ഓഫിസ് പരിസരം, ചേരീക്കോണം, ചാണിക്കല്‍, പാലമുക്ക്, വടക്കേമുക്ക്, കോടാലിമുക്ക് ഭാഗങ്ങളാണ് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്.
കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍, വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ ആക്രമണത്തിന് കൂടുതലായും ഇരയാകുന്നത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്‍പിലൂടെ തെരുവുനായ്ക്കള്‍ മറികടക്കുന്നതു മൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. റോഡരുകില്‍ തള്ളുന്ന മാലിന്യങ്ങള്‍ കാരണം ഇവിടം തെരുവുനായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
വീടുകളില്‍ നിന്ന് കോഴി, താറാവ് എന്നിവയെ നായ്ക്കൂട്ടം കൂടുകള്‍ പൊളിച്ച് കൊണ്ടുപോകുന്നതും നിത്യസംഭവമാകുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പാലിക്കുന്ന നിസ്സംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.
സ്‌കള്‍, കോളജ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉളള കണ്ണനല്ലൂരില്‍ ധാരാളം വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന വഴികളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലായുള്ളത്.
അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവുനായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പെടെ റോഡരികില്‍ തള്ളുന്നതാണ് നായ ശല്യം വര്‍ധിക്കാന്‍ കാരണം.
നായ ശല്യം വര്‍ധിച്ചതോടെ കുട്ടികളെ തനിച്ച് സ്‌കൂളിലേക്ക് അയക്കാനും രക്ഷിതാക്കള്‍ക്ക് ഭയമാകുന്നുണ്ട്.്ഇരുചക്രവാഹനത്തിന് മുന്നിലേക്ക് നായ്ക്കള്‍ ചാടുമ്പോള്‍ നായയുടെ കടിയേല്‍ക്കുന്നതിന് പുറമെ വീഴ്ചയിലുണ്ടാകുന്ന പരുക്കും സാരമായി ബാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."