മുശാഅറയില്‍ മിന്നും തിളക്കത്തോടെ മുഹമ്മദ് അസ്‌ലഹ്
മലപ്പുറം: മുശാഅറ മത്സര വേദിയില്‍ മിന്നും തിളക്കത്തില്‍ ദര്‍സ് വിദ്യാര്‍ഥിയുടെ പ്രകടനം. പൊന്നാനി എം.ഐ.എച്ച്.എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസ്‌ലഹാണ് മികച്ച പ്രകടനം കാഴ്ച്ചവച്ചത്. അഞ്ഞൂറിലേറെ അറബി കവിതകള്‍ മനപാഠമാക്കിയ ഈ മിടുക്കന്‍ പൊന്നാനി മുഹിയുദ്ദീന്‍ ജുമാമസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥികൂടിയാണ്.
എല്ലാ അറബി അക്ഷരങ്ങളും ഉള്‍പ്പെടുന്നതും ഏക അക്ഷരത്തില്‍ അവസാനിക്കുന്നതുമായി കവിതകള്‍ മനപാഠമാക്കിയാണ് അസ്‌ലഹ് തന്റെ പ്രകടനം മികവുറ്റതാക്കിയത്. ദര്‍സ് സമാജങ്ങളിലും ഫെസ്റ്റുകളിലും നിരന്തരമായി പങ്കെടുത്ത് അറബിക് കവിതകളില്‍ വഴക്കം നേടിയെടുത്തു. കഞ്ഞിപ്പുര സ്വദേശികളായ തടത്തില്‍ അബ്ദുല്‍കരീം ജസീന ദമ്പതികളുടെ മകനാണ്.
മാതാപിതാക്കളുടെയും ഗുരുനാഥന്മാരുടെയും പ്രോത്സാഹനവും പ്രാര്‍ഥനയുമാണ് കവിതയില്‍ പ്രത്യേക പ്രാവീണ്യം നേടാന്‍ അവസരമൊരുക്കിയതെന്ന് അസ്‌ലഹ് പറഞ്ഞു. സംസ്ഥാന കലോത്സവത്തിലും ഇനി അറബി കവിതകള്‍ കൊണ്ട് അമ്മാനമാടാന്‍ ഒരുങ്ങുകയാണ് ഈ മിടുക്കന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."