സഊദി ഹൂതി വിമതര്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനു ഒമാന്‍
ജിദ്ദ: അഞ്ച് വര്‍ഷമായി സഊദി തുടരുന്ന ഹൂതി വിമതരുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതം. സഊദിടെയും യമനിലെ ഹൂതി വിമതരുടെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ചര്‍ച്ച നടത്തി. ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍. സഊദിയുമായും യമനുമായും അതിര്‍ത്തി പങ്കിടുന്ന ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് ഒമാന്റെ നിലപാട്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൂതി വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇറാന്‍ വിഷയവും സുരക്ഷയുമാണ് സഊദി പ്രധാനമായും മുന്നോട്ട് വച്ചത്. യമന്‍ തലസ്ഥാനത്തെ വിമാനത്താവളം തുറക്കുന്നതാണ് മറ്റൊരു ആവശ്യം. ഒരുപക്ഷേ യുദ്ധം അവസാനിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുത്.
ഒമാനിലാണ് ചര്‍ച്ചകള്‍. ഹൂതി നേതാവ് ജമാല്‍ അമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കാളിയായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം യൂറോപ്യന്‍ പ്രതിനിധികളും മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നുണ്ടെന്നും ഹൂതികള്‍ പറഞ്ഞു.
സപ്തംബറിലാണ് ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. സഊദി അരാംകോയുടെ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സമാധാന നീക്കം വേഗത്തിലാക്കുകയായിരുന്നു. താല്‍ക്കാലികമായ ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുക .2016ല്‍ സഊദി സഖ്യം അടച്ചുപൂട്ടിയതാണ് വിമാനത്താവളം. യമന്‍ സഊദി അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുകയാണ് ചര്‍ച്ചയുടെ മറ്റൊരു വിഷയം. ഈ പ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നാണ് സഊദിക്ക് നേരെ അവര്‍ ആക്രമണം നടത്തുന്നത്.
ഹൂതികളുടെ മിസൈല്‍ ശേഷി കുറയ്ക്കുകയാണ് സഊദിയുടെ ലക്ഷ്യമെന്ന് യമന്‍ മുന്‍ വിദേശകാര്യ മന്ത്രി അബുബക്കര്‍ അല്‍ ഖിര്‍ദി പറഞ്ഞു. കൂടാതെ അതിര്‍ത്തി സുരക്ഷിതമാക്കുകയും ഇറാനുമായി ഹൂത്തികള്‍ തുടരുന്ന ബന്ധം അവസാനിപ്പിക്കുകയും സഊദിയുടെ ലക്ഷ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."