അധ്യാപകനെതിരെയുള്ള ആരോപണം വ്യാജമെന്ന് വിദ്യാര്‍ത്ഥികള്‍ എസ്.പിക്കു പരാതി നല്‍കി
മലപ്പുറം: ചെമ്മങ്കടവ് സ്‌കൂളിലെ അധ്യാപകനെതിരെയുള്ള ആരോപണം വ്യാജമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പരാതിയില്‍ പേര്‍ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍രംഗത്ത്. എന്‍.എസ് എസ് കോര്‍ഡിനേറ്ററായ അധ്യാപകനെതെിരെ പരാതിയില്ലെന്നും, പ്രിന്‍സിപ്പലും ചില അധ്യാപകരും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് എഴുതി വാങ്ങിയതായിരുന്നുവെന്നുമാണ് അഞ്ചു വിദ്യാര്‍ത്ഥികള്‍ മലപ്പുറം എസ്.ഐ, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. അധ്യാപകന്റെ നിയമന ഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തിനെതിരെ സ്‌കൂളിലെ ചിലരില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.കൂടാതെ എന്‍.എസ്.എസ് കോര്‍ഡിനേറ്ററായ ഇദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ അസഹിഷ്ണുതയും ഉയര്‍ന്നതോടെ വിദ്യാര്‍ഥികളെ മുന്നില്‍നിര്‍ത്തി അധ്യാപകനെതിരെ കേസെടുപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നു ആരോപണമുണ്ട്. .അതേസമയം നേരത്തെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ തന്നെ പോലീസ് മേധാവിക്ക് മുമ്പാകെ നല്‍കിയ വിശദീകരണം കേസില്‍ വഴിത്തിരിവായേക്കും. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകനെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."