നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറ തകര്‍ത്ത നിലയില്‍
നീലേശ്വരം: സാമൂഹ്യദ്രോഹികളെയും കുറ്റവാളികളെയും പിടികൂടുന്നതിനായി നീലേശ്വരം നഗരസഭാ അധികൃതല്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ അക്രമികള്‍ തകര്‍ത്ത നിലയില്‍. ദേശീയപാതയില്‍ നിടുങ്കണ്ട കുമ്മായ കമ്പനിക്കു സമീപം സ്ഥാപിച്ച കാമറയാണു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
രണ്ട് കാമറകളിലൊന്നാണു തകര്‍ത്തത്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ 24 കാമറകളാണു സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ നഗരസഭാ ഓഫിസിലെ കംപ്യൂട്ടറില്‍ കാണാന്‍ സാധിക്കും. 16.60 ലക്ഷം രൂപ നഗരസഭ കാമറ സ്ഥാപിക്കാനായി ചെലവഴിച്ചിരുന്നു.
അതേസമയം, ചില കാമറകള്‍ പ്രവര്ത്തനക്ഷമമല്ലാതായതായി ആക്ഷേപമുണ്ട്. കാമറ സ്ഥാപിച്ചതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.
എന്നാല്‍, പ്രവര്‍ത്തനമാരംഭിച്ച ഒരു കാമറയും ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."