വ്യവസായവകുപ്പില്‍ പ്രതിപക്ഷ തൊഴിലാളി സംഘടനയ്ക്ക് നിരോധനം: വിശദീകരണം തേടി
കൊല്ലം: വ്യവസായ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്രതിപക്ഷ തൊഴിലാളി സംഘടനയെ നിരോധിച്ചതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹ്മാന് രണ്ടത്താണി പ്രസിഡന്റായ കേരളാ സ്റ്റേറ്റ് എസ്.എം.ഇ.ഒ എന്ന സംഘടനയെയാണ് നിരോധിച്ചത്.
ജസ്റ്റിസ് സുരേഷ്കുമാറാണ് വിശദീകരണം തേടിയത്. വ്യവസായവകുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള സംഘടന മാത്രം മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് പ്രതിപക്ഷ സംഘടനയെ നിരോധിച്ചത്. വ്യവസായവകുപ്പില്‍ നടക്കുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളെ കേരളാ സ്റ്റേറ്റ് എസ്.എം.ഇ.ഒ തടസപ്പെടുത്തുന്നുണ്ടെന്ന കണ്ടെത്തലാണ് നിരോധനത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതിപക്ഷ സംഘടനയെ നിരോധിച്ചതോടെ ഇടത് എം.എല്‍.എ വി.കെ.സി മമ്മദ്കോയ നേതൃത്വം നല്കുന്ന കേരളാ സ്റ്റേറ്റ് സ്മോള്‍ ഇന്‍സ്ട്രീസ് അസോസിയേഷന് മാത്രമാണ് വ്യവസായ വകുപ്പിന് കീഴിലുള്ളത്.
നിരോധനത്തെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നേതാക്കള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല വിധി സംഘടനയ്ക്ക് ലഭിച്ചിരുന്നു. ഇത് നിലവിലിരിക്കെയാണ് നിരോധനം. സര്‍ക്കാര്‍ തീരുമാനം പുറത്തുവിടാതെ രഹസ്യമാക്കിയെങ്കിലും വിവരാവകാശം വഴി അന്വേഷിച്ചപ്പോഴാണ് സംഘടനയെ നിരോധിച്ചതായി അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."