HOME
DETAILS

വീട് ശുചിയാക്കാന്‍ റോബോട്ടുമായി വിദ്യാര്‍ഥികള്‍

  
backup
November 28, 2018 | 6:24 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%ac%e0%b5%8b%e0%b4%9f

കൈപ്പമംഗലം: വീട് ശുചിയാക്കാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചു വിദ്യാര്‍ഥികള്‍. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഫുആദ് സനീന്‍, മുബാറക്ക് എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്ത് സംസ്ഥാന ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
പ്ലാസ്റ്റിക് നിര്‍മിതമായ റോബോട്ടിന്റെ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പ് വഴിയാണ് . ശുചിത്വത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് വീട്ടില്‍ നിന്ന് തന്നെ ശുചിത്വ ചിന്തകള്‍ തുടങ്ങണം എന്ന ആശയത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പോലും എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
ലിമ്പോ റോബോ എന്ന് പേര് നല്‍കിയ റോബോട്ട് വീട് വെള്ളമൊഴിച്ച് തുടക്കുവാനും ,വാക്വം ക്ലീനര്‍ ആയും ഉപയോഗപ്പെടുത്താം. വീട്ടിലെ എല്‍.പി.ജി ഗ്യാസ് ചോര്‍ച്ച ഉണ്ടാകുന്ന സമയത്ത് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനവും റോബോട്ടിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
പ്രത്യേകമായി ഘടിപ്പിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് പൂന്തോട്ടങ്ങള്‍ മിനുക്കാനും ഈ കുഞ്ഞന്‍ റോബോട്ടിനെ ആശ്രയിക്കാം.അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇത് ഉപയോഗിക്കാന്‍ കഴിയും.
ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൈത്തുമ്പില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഈ കുഞ്ഞന്‍ റോബോട്ടിനെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുക്കുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  a day ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago