HOME
DETAILS

സ്‌കൂള്‍ കലോത്സവ മാന്വല്‍ നോക്കുകുത്തി; വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത് ചട്ടങ്ങള്‍ മറികടന്ന്

  
backup
November 17, 2019 | 2:58 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d

 

 


കൊച്ചി: വിവിധ റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നിശ്ചയിച്ചതിനാല്‍ വിധികര്‍ത്താക്കളെ കണ്ടെത്തുന്നത് കലോത്സ മാന്വലിലെ മാനദണ്ഡങ്ങള്‍ മറികടന്ന്.
ഓരോ വര്‍ഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃത സാസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അതത് മേഖലയില്‍ പ്രാവീണ്യമുള്ള വ്യക്തികളില്‍നിന്നും നാമനിര്‍ദേശം ക്ഷണിച്ചുവേണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടതെന്നാണ് കലോത്സവ മാന്വലില്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ ഇവ സൂക്ഷ്മമായി പരിശോധിച്ച് സംസ്ഥാന, ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കണമെന്നും മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സബ്ജില്ലാ തലത്തില്‍ ഇതിന്റെ ചുമതല വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ്. എന്നാല്‍, ഇത്തരത്തിലുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഒരേ തിയതികളില്‍ നടക്കുന്നതിനാലും യോഗ്യതയുള്ള വിധികര്‍ത്താക്കളുടെ കുറവുമാണ് ഇതിനുകാരണം. രണ്ടുവര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി വിധികര്‍ത്താവായി നിയമിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. സബ്ജില്ലയില്‍ വിധികര്‍ത്താവാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താവാകാന്‍ പാടില്ല, ജില്ലാതലത്തില്‍ വിധികര്‍ത്താവാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍ സംസ്ഥാനതലത്തില്‍ വിധികര്‍ത്താവാകാന്‍ പാടില്ല തുടങ്ങിയ മാന്വലിലെ നിയമങ്ങളും പാലിക്കപ്പെടുന്നില്ല.
കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 333 ഇനങ്ങളാണുള്ളത്. ഇതില്‍ ചവിട്ടുനാടകം, മാര്‍ഗംകളി, യക്ഷഗാനം തുടങ്ങിയ ഇനങ്ങള്‍ക്ക് പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. രണ്ടുവര്‍ഷംമുന്‍പ് നടന്ന ഒരു റവന്യൂ ജില്ലാകലോത്സവത്തില്‍ 100ല്‍ നല്‍കേണ്ടതിനുപകരം 70ല്‍ മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് പങ്കെടുത്ത ആര്‍ക്കും എ ഗ്രേഡ് ലഭിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
കലോത്സവത്തിന് മാര്‍ക്ക് 100ല്‍ ആക്കിയവിവരം വിധികര്‍ത്താക്കള്‍ അറിയാതിരുന്നതാണ് ഇത്തരത്തില്‍ പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിരമിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കി നല്‍കുന്ന ഏജന്‍സികളും സജീവമായി രംഗത്തുണ്ട്. അധ്യാപക സഘടനകള്‍ നല്‍കുന്ന പാനലുകള്‍ പരിഗണിക്കുമ്പോള്‍ യോഗ്യതയില്ലാത്തവരും വിധികര്‍ത്താക്കളുടെ പട്ടികയില്‍ കടന്നുകൂടുന്നുണ്ടെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന റവന്യൂ ജില്ലാ കലോത്സവങ്ങള്‍ ഈമാസം 19 മുതലാണ് മിക്ക ജില്ലകളിലും അരങ്ങേറുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഒരേ ദിവസമാണ് കലോത്സവങ്ങള്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  2 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  2 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  2 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  2 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  2 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  2 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  2 days ago