HOME
DETAILS

സഊദിയില്‍ സ്വദേശിയുടെ പണം തട്ടിയെന്ന കേസില്‍ പിടിയിലായ മലയാളിക്ക് ജയില്‍ മോചനം

  
backup
November 17, 2019 | 5:58 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a3

ജിദ്ദ: സഊദിയില്‍ സ്വദേശി പൗരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ ജയിലിലായ മലയാളിക്ക് അനുകൂല വിധി. കഴിഞ്ഞ ഏഴുമാസമായി ജയില്‍ കഴിഞ്ഞിരുന്ന കൊട്ടാരക്കര സ്വദേശിയായ സജിക്കാണ് ദമ്മാം ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. ഏകദേശം പതിനാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ 74,347 റിയാല്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു മലയാളിക്ക് എതിരായ കേസ്.ഏഴു മാസം മുന്‍പ് സ്വദേശിയുടെ മൊബൈലിലേക്ക് വന്ന ബാങ്കില്‍ നിന്നുള്ള മെസേജില്‍ തന്റെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നതാണ് ദമ്മാമില്‍ നാലു വര്‍ഷമായി ജോലി ചെയ്യുന്ന മലയാളിക്ക് കുരുക്കായത്.

ബാങ്കിലെ ഉദ്യോഗസ്ഥനെന്ന പേരിലാണ് മലയാളിയുടെ മൊബൈല്‍ നമ്പര്‍ ആ മെസേജില്‍ കൊടുത്തിരുന്നത്. മാത്രമല്ല ആ മൊബൈല്‍ നമ്പറിലേക്കു ബാങ്കിന്റെ പാസ്സ്‌വേര്‍ഡ് അയക്കണമെന്ന സന്ദേശവും ലഭിച്ചിരുന്നു. തുടര്‍ന്ന് പാസ്സ്‌വേര്‍ഡ് അയച്ചു കൊടുത്ത സഊദി സ്വദേശിക്ക് തന്റെ അക്കൗണ്ടില്‍ പണം നഷ്ടപ്പെടുകയായിരുന്നു. പൊലിസില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊബൈല്‍ നമ്പര്‍ ഉടമയായ മലയാളി പിടിക്കപ്പെടുന്നത് .
കഴിഞ്ഞ നാല് വര്‍ഷമായി ലേബര്‍ ആയി ജോലി നോക്കുന്ന തനിക്ക് ബാങ്കില്‍ അക്കൗണ്ട് ഉള്ളതല്ലാതെ ബാങ്കുമായി ഇത്തരത്തില്‍ ഉള്ള ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും ജോലി ചെയ്യുന്ന ശമ്പളം ബാങ്കുവഴിയാക്കിയതിനാല്‍ കമ്പനിയാണ് അക്കൗണ്ട് എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ നിരപരാധിത്വം കോടതിക്ക് മനസിലായതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായതെന്ന് ദമ്മാം ക്രിമിനല്‍ കോടതി മലയാളം പരിഭാഷകന്‍ മുഹമ്മദ് നജാത്തി പറഞ്ഞു.
അതേ സമയം ദമ്മാം ക്രിമിനല്‍ കോടതി ഇയാള്‍ നിരപരാധിയാണെന്നു വിധിച്ചെങ്കിലും ഈ കോടതി വിധി ഇനി അപ്പീല്‍ കോടതി സ്ഥിരീകരിക്കണം, എങ്കില്‍ മാത്രമേ മലയാളിക്ക് പൂര്‍ണമായും മോചനം സാധ്യമാകുകയുള്ളു
ഇത്തരം കേസുകള്‍ നിരവധിയായി ദമ്മാം കോടതിയില്‍ എത്തുന്നതായും നജാത്തി വ്യക്തമാക്കി. ബാങ്കിന്റെ പേരില്‍ പാസ്സ്‌വേര്‍ഡ് അടക്കമുള്ള ഡീറ്റെയില്‍സ് ചോദിച്ചു കൊണ്ട് മെസ്സേജ് വ്യക്തിപരായി ഒരു ബാങ്കും അയക്കാറില്ലെന്നും, ബാങ്ക് ഐ.ഡി, ഇഖാമ പുതുക്കിയ ശേഷം അപ്‌ഡേറ്റ് ചെയ്യണം എന്നുള്ള സന്ദേശം ബാങ്കില്‍ നിന്ന് വന്നാല്‍ തന്നെ അതിന്റെ സുതാര്യത അടുത്തുള്ള ബാങ്കില്‍ പോയി തിരക്കിയിട്ട് മാത്രമേ പ്രവാസികള്‍ നല്‍കാവൂ എന്നും മുഹമ്മദ് നജാത്തി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 months ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 months ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 months ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  2 months ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  2 months ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  2 months ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  2 months ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  2 months ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  2 months ago