HOME
DETAILS

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

  
March 02, 2026 | 12:32 PM

qatar condemns irans drone-missile attack warns of response

ദോഹ: ഖത്തറിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ഖത്തർ വ്യക്തമാക്കി.

അമേരിക്കൻ സൈനിക താവളങ്ങൾക്ക് പുറമെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സി.എൻ.എന്നിനോട് (CNN) സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിക്ക ഡ്രോണുകളെയും മിസൈലുകളെയും ഖത്തർ സൈന്യം ആകാശത്തുവെച്ചുതന്നെ തകർത്തു. അത്യാധുനിക എയർ ഡിഫൻസ് സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു ഈ പ്രതിരോധം. കരയിലെയും കടലിലെയും ഖത്തറിന്റെ ഊർജ്ജ നിലയങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ജനങ്ങളുടെ സുരക്ഷയ്ക്ക് മേലുള്ള ഈ കടന്നുകയറ്റത്തിന് മറുപടി നൽകാൻ ഖത്തറിന് അവകാശമുണ്ട്. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും ഉത്തരമില്ലാതെ പോകില്ല" അൽ അൻസാരി പറഞ്ഞു.

Qatar's Foreign Ministry has strongly condemned Iran's drone-missile attack, stating that such actions will not be tolerated and Iran will face consequences. The Qatari government reserves the right to respond in accordance with international law.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  18 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  18 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  18 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  18 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  18 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  18 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  18 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  18 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  18 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  18 days ago