HOME
DETAILS

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

  
March 02, 2026 | 12:53 PM

musandam sea restrictions fishermen boat operators oman

 


മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ കടലില്‍ പോകുന്നതിനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം.  മത്സ്യതൊഴിലാളികളും വിനോദസഞ്ചാര ബോട്ട് ഓപ്പറേറ്റര്‍മാരും സ്വകാര്യ ബോട്ടുടമകളും അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

റോയല്‍ ഒമാന്‍ പൊലിസ് പുറത്തിറക്കിയ അറിയിപ്പില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍ നടപടിയെന്ന് വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ ഭീഷണി പൂര്‍ണമായും നീങ്ങുന്നതുവരെ കടല്‍ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. അടിയന്തര ആവശ്യങ്ങള്‍ക്ക് ഒഴികെ ആരും കടലില്‍ പോകാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് ഉണ്ട്.

ഹോര്‍മുസ് കടലിടുക്ക് സമീപമുള്ള തന്ത്രപ്രധാന മേഖലയായ മുസന്ദം, ആഗോള എണ്ണവാണിജ്യ ഗതാഗതത്തിന് നിര്‍ണായക കേന്ദ്രമാണ്. ലോകത്തിലെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ദിനംപ്രതി ഈ കടല്‍പാതയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, പ്രദേശത്തെ സുരക്ഷാ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ഗള്‍ഫ് കടല്‍പാതകളിലുണ്ടായ സംഘര്‍ഷാവസ്ഥയും സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളും പശ്ചാത്തലമായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

മത്സ്യതൊഴിലാളികള്‍ക്കിടയില്‍ ഈ തീരുമാനം ആശങ്കയും ജാഗ്രതയും ഒരുപോലെ സൃഷ്ടിച്ചിട്ടുണ്ട്. ദിവസവേതന ആശ്രിതരായ പലര്‍ക്കും കടലില്‍ പോകാന്‍ കഴിയാത്തത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന ആശങ്കയുണ്ടെങ്കിലും, സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ടൂറിസം മേഖലയും താല്‍ക്കാലികമായി ബാധിക്കപ്പെടും. വിനോദയാത്രകള്‍ക്കും ഡൈവിങ് പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ടായിരിക്കില്ല.

സാഹചര്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് പോലീസ് അറിയിച്ചു. അതുവരെ എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവര്‍ത്തിച്ചു. മുസന്ദം മേഖലയിലെ ഈ നടപടി ഗള്‍ഫ് മേഖലയിലെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായിട്ടാണ് കാണപ്പെടുന്നത്.

 

Authorities in Oman’s Musandam Governorate have imposed temporary restrictions on sea activities, urging fishermen and boat operators to stay ashore due to regional security concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  3 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  3 days ago
No Image

അയാൾ അധ്യാപകനല്ല, മൃ​ഗം ! നിതിന്റെ മരണത്തിൽ ​ഗുരുതര വെളിപ്പെടുത്തലുമായി സഹപാഠികൾ

Kerala
  •  3 days ago
No Image

'ഹിന്ദു പ്രദേശത്ത് ഹിന്ദു കച്ചവടക്കാര്‍ മതി'; അഹമ്മദാബാദില്‍ മുസ്‌ലിം ചെറുപ്പക്കാരന്റെ കടയടപ്പിച്ച് ഹിന്ദുത്വ സംഘടന 

National
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരി നൽകി ലൈംഗികാതിക്രമം നടത്തി; 22കാരന് 27 വർഷം തടവിന് വിധിച്ച് കോടതി 

Kerala
  •  3 days ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി; നിർണ്ണായക കൂടിക്കാഴ്ചയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തർ അമീറും

qatar
  •  3 days ago
No Image

ആര്‍എസ്എസ് അഭിഭാഷക സംഘടനയുമായി ബന്ധം; മദ്യനയക്കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍ 

National
  •  3 days ago
No Image

ചൈനയുമായി കൈകോർത്ത് യുഎഇ; 24 പുതിയ കരാറുകൾ, ലക്ഷ്യം വ്യാപാര മേഖലയിലെ കുതിച്ചുചാട്ടം

uae
  •  3 days ago
No Image

''പേര്‍ഷ്യന്‍ ഗള്‍ഫിലെയും, ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല''; ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് മറുപടിയുമായി ഐആര്‍ജിസി 

International
  •  3 days ago
No Image

പശ്ചിമ ബംഗാളിലെ 34 ലക്ഷം പേർക്ക് വോട്ടവകാശമില്ല; എസ്.ഐ.ആറിൽ പുറത്തായവർക്കായി പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി 

National
  •  3 days ago