HOME
DETAILS

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

  
March 02, 2026 | 10:23 AM

varkala-train-push-survivor-sreekutty-discharged-hospital

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാര്‍ജ് ആയി. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തത്. 

2025 നവംബറിലാണ് തിരുവനന്തപുരം സ്വദേശിനിയായ 19കാരി ശ്രീക്കുട്ടിക്ക് നേരെ ട്രെയിനില്‍ വച്ച് ആക്രമണമുണ്ടായത്. ട്രെയിനില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതിയായ സുരേഷ് കുമാര്‍ ആക്രമിക്കുകയായിരുന്നു. ട്രെയിനില്‍ വച്ച് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചു നിന്ന സുരേഷ് കുമാറിനോട് മാറിനില്‍ക്കാനും, അല്ലെങ്കില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ശക്തിയായി ചവിട്ടി പുറത്തേക്ക് തള്ളുകയായിരുന്നു എന്നാണ് പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയതെന്നും, ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Sreekutty, who was seriously injured after being pushed from a moving train in Varkala, has been discharged from the hospital after a period of treatment and recovery. Doctors confirmed that her condition has improved significantly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

National
  •  2 days ago
No Image

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

International
  •  2 days ago
No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  2 days ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  2 days ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  2 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  2 days ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  2 days ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 days ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 days ago