HOME
DETAILS

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

  
Web Desk
March 02, 2026 | 9:23 AM

Iran death toll surpasses 550 Red Crescent

ടെഹ്‌റാന്‍: ഇറാനിലെ സ്‌കൂളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 180 പേരാണ്. 180 പെണ്‍കുട്ടികള്‍. ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റേതാണ് ഈ റിപ്പോര്‍ട്ട്. ഇറാനെതിരായ നീക്കത്തിലെ ആദ്യ ദിനത്തിലായിരുന്നു സ്‌കൂളിനെതിരായ ആക്രമണം. ഇറാനില്‍ മരണം 550 കവിഞ്ഞെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിനു നേരെയാണ് ആദ്യദിനം ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്പോഴായിരുന്നു ആക്രമണം. അവശിഷ്ടങ്ങള്‍ തെരുവിലുടനീളം ചിതറിക്കിടക്കുന്നതുമായ ഭയാനകമായ കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ബാരക്കിനോട് ചേര്‍ന്നാണ് സ്‌കൂള്‍ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.


യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ദോഹയില്‍ വീണ്ടും ആക്രമണമെന്ന് സൂചന. ഒന്നില്‍ കൂടുതല്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ ആക്രമണം തുടരുകയാണെന്നതിന്റെ സൂചനയായി ഖത്തര്‍ തലസ്ഥാനത്ത് അര ഡസനോളം ഉച്ചത്തിലുള്ള സ്ഫോടനങ്ങള്‍ കേട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുവൈത്തില്‍ വീണ്ടും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതായും അല്‍ജസീറ റിപ്പോര്‍ട്ടുണ്ട്.
സമീപ മണിക്കൂറുകളില്‍ രാജ്യത്ത് ഇത് മൂന്നാം തവണയെങ്കിലും അലാറങ്ങള്‍ മുഴങ്ങി. തലസ്ഥാനത്തെ സമീപിച്ച 'ഭൂരിപക്ഷം' ഡ്രോണുകളും രാജ്യത്തിന്റെ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞതായി കുവൈത്ത് അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായിലും അപകട സൈറണ്‍ മുഴങ്ങി.

അതിനിടെ യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. വാഷിങ്ടണുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ പുതിയൊരു ശ്രമം നടത്തിയെന്ന യു.എസ് മാധ്യമങ്ങളുടെ അവകാശവാദം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി നിഷേധിച്ചു.

death toll in iran has reportedly crossed 550 amid ongoing conflict while an israeli strike on a school has killed 180 girls escalating humanitarian concerns in the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ബാങ്കിംഗ് നിയമങ്ങൾ കർശനമാകുന്നു; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സെൻട്രൽ ബാങ്കിന്റെ പുതിയ നീക്കം

uae
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

Kerala
  •  a day ago
No Image

വിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; സുമന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

crime
  •  a day ago
No Image

തമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് വെറും എംഎൽഎ'; മാസത്തിലൊരിക്കൽ എത്തുമെന്ന് വിജയ്, പരിഹസിച്ച് പ്രതിപക്ഷം

National
  •  a day ago
No Image

നിങ്ങളുടെ സമ്പാദ്യം ഇവിടെ സുരക്ഷിതം; വമ്പൻ സ്രാവുകൾ യുഎഇയിലേക്ക് താവളം മാറ്റുന്നതിന് പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പരാതി

Kerala
  •  a day ago
No Image

മാരക പകർച്ചവ്യാധികൾക്ക് വഴിതുറന്ന് വന്യജീവി വ്യാപാരം; രോഗസാധ്യത 50% വർദ്ധിക്കുന്നതായി പഠനം

International
  •  a day ago
No Image

സമൂഹ നന്മയ്ക്കായി 100 മില്യൺ ദിർഹം; എൻജിഒകളെ ശാക്തീകരിക്കാൻ യുഎഇയുടെ പുതിയ പദ്ധതി

uae
  •  a day ago
No Image

പന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a day ago
No Image

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് ക്രൂരമർദനം; കാറിൽ നിന്ന് എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ

crime
  •  a day ago