HOME
DETAILS

പി.കെ ശശി എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം

  
backup
November 28, 2018 | 7:03 AM

%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b4%b6%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b0-3

ഡിസംബര്‍ ഒന്നിന് വൈകിട്ട് 4 മണിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍പുളശ്ശേരിയില്‍ ജനകീയ വിചാരണ നടക്കും
പാലക്കാട്: പി.കെ ശശി എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. എം.എല്‍.എ യുടെ ഔദ്യോഗിക പരിപാടികള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. ഇന്ന് വൈകിട്ട് ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തും. ഡിസംബര്‍ ഒന്നിന് വൈകിട്ട് 4 മണിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍പുളശ്ശേരിയില്‍ നടക്കുന്ന ജനകീയ വിചാരണ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
സ്ത്രീപീഢന വിഷയത്തില്‍ പാര്‍ട്ടി കുറ്റക്കാരനാണെന്ന് കണ്ട വ്യക്തി ജനപ്രതിനിധിയായി തുടരുന്നതിനെ ന്യായീകരിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഇതിനോടകം വ്യക്തമായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. സ്ത്രീ സുരക്ഷയില്‍ സി.പി.എമ്മിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ ശശിയോട് എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി പറയണം. വി.കെ ശ്രീകണ്ഠന്‍ യോഗത്തില്‍ അധ്യക്ഷനായി. വി. എസ്. വിജയരാഘവന്‍, സി.വി ബാലചന്ദ്രന്‍, കെ.എ ചന്ദ്രന്‍, പി.ജെ പൗലോസ്, സി. ചന്ദ്രന്‍, എ. രാമസ്വാമി, പി.വി രാജേഷ്, സി.എച്ച് ഷൗക്കത്തലി, ടി.കെ ഹമീദ്, പി. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  6 days ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  6 days ago
No Image

ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്

National
  •  6 days ago
No Image

പ്രവാസികൾക്ക് ശുഭവാർത്ത; യുഎഇ വ്യോമാതിർത്തി തുറന്നു, ഈദ് യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറയും

uae
  •  6 days ago
No Image

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

National
  •  6 days ago
No Image

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

National
  •  6 days ago
No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  6 days ago
No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  6 days ago