HOME
DETAILS

ആ അഞ്ചേക്കര്‍ സൗഹാര്‍ദപൂര്‍വ്വം നിരസിക്കാം; സമസ്തയുടെ നിര്‍ദേശം അംഗീകരിച്ച് പേഴ്‌സനല്‍ ലോ ബോര്‍ഡ്

  
backup
November 17, 2019 | 1:55 PM

personal-law-board-on-babri-verdict

 

ലഖ്‌നോ: ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ നിര്‍ണായകമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദേശം. യോഗത്തില്‍ പരിഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട അഞ്ചു നിര്‍ദേശങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് റാബി അല്‍ഹസന്‍ നദ്‌വിക്ക് കൈമാറിയത്.

സമസ്ത മുന്നോട്ടുവച്ച അഞ്ച് നിര്‍ദേശങ്ങള്‍

  1. ബാബരി മസ്ജിദ് സുപ്രിംകോടതിയുടെ വിധിക്കെതിരായി ദ സുപ്രിം കോര്‍ട്ട് റൂള്‍സ്, 1966 ഭാഗം എട്ട് ഓര്‍ഡര്‍ 40 പ്രകാരം പുന:പരിശോധനാ ഹരജി ഫയല്‍ ചെയ്യുക
  2. ശരീഅത്ത് നിയമത്തിനും വഖ്ഫ് ആക്ട് 1995 വകുപ്പ് 104 എ ക്കും എതിരായതിനാലും കോടതി വിധിയില്‍ നഷ്ടപരിഹാരമെന്നോ ആശ്വാസമെന്നോ വ്യക്തമാക്കാത്തതിനാലും ബാബരി മസ്ജിദ് നിലനിന്നിരുന്ന വഖ്ഫ് ഭൂമിക്ക് പകരം മറ്റൊരു അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം സ്വീകരിക്കണമോ എന്നത് ഗൗരവമായി ചര്‍ച്ച നടത്തുകയും കഴിയുംവിധം സൗഹാര്‍ദപൂര്‍വം നിരസിക്കുകയും ചെയ്യുക
  3. ദ അയോധ്യ അക്വിസിഷന്‍ ആക്ട്, 1993 പ്രകാരം അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്ത 68 ഏക്കര്‍ ഭൂമിയില്‍ നിന്ന് നിലവിലെ സുപ്രിംകോടതി വിധി ബാധകമായ 2.77 ഏക്കര്‍ കഴിച്ച് ബാക്കിയുള്ള 65.23 ഏക്കര്‍ വഖ്ഫ് ഭൂമി മുസ്‌ലിംകള്‍ക്ക് തിരിച്ചുലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക
  4. ദ പ്ലൈസസ് ഓഫ് വെര്‍ഷിപ്പ് (പ്രൊവിഷന്‍സ്) ആക്ട് 1991 എന്നത് ഭൂമിയുടെ ഉടമസ്ഥ രേഖയുടെ അഭാവം പരിഹരിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നതിനാല്‍ വിശ്വാസം മനദണ്ഡമാക്കി (റേഷ്യോ ഡെസിഡന്റി) യുള്ള കേസുകളില്‍ ബാബരി മസ്ജിദ് വിധി കീഴ്‌വഴക്ക (പ്രസീഡന്റ്) മാക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക
  5. ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായി സി.ബി.ഐ സ്‌പെഷല്‍ കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ കേസ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക

ലഖ്‌നൗവിലെ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നടന്ന യോഗത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പങ്കെടുത്തു.

ഇപ്പോഴത്തെ വിധിയിലെ അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്നത് നീതിയല്ലെന്നും രാജ്യത്തിനേല്‍പ്പിച്ച ക്ഷതത്തെ പരിഹരിക്കുന്നതല്ലെന്നും പേഴ്‌സനല്‍ ലോ ബോര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  a month ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  a month ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  a month ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  a month ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  a month ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  a month ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  a month ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  a month ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  a month ago