HOME
DETAILS

ക്ഷേത്രചടങ്ങില്‍ പട്ടികജാതിക്കാര്‍ക്ക് 'ആചാര വിലക്ക്'

  
backup
November 28, 2018 | 6:42 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95

 

 

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ നിന്ന് ആചാരത്തിന്റെ പേരില്‍ പട്ടിക ജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ തന്നെ പിന്തുണയെന്ന് ആരോപണം. കണ്ണൂര്‍ അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള തിരുവായുധം എഴുന്നള്ളത്ത് എന്ന ചടങ്ങില്‍ നിന്നും പ്രദേശത്തെ പട്ടിക ജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുള്ളതെന്ന് പട്ടിക ജനസമാജം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ ക്ഷേത്രം സി.പി.എം നേതാക്കളാണ് ഭരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരേ അയിത്തം ആചരിക്കുന്ന ചടങ്ങിന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഉത്സവത്തിനും ഈ അനാചാരത്തിന് സംരക്ഷണവുമായി രംഗത്തു വന്നതും നേതൃത്വം കൊടുത്തതും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനുമാണെന്ന് ഇവര്‍ ആരോപിച്ചു. ഈ ക്ഷേത്രത്തിന് എതിരേ അയിത്തോച്ചാടന നിരോധന നിയമം അനുസരിച്ച് വളപട്ടണം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെ പേരില്‍ നടക്കുന്ന ഇത്തരം അനാചാരം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 17ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടാന്‍ തയാറാകണമെന്നും ഇവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  14 days ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  14 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  14 days ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  14 days ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  14 days ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  14 days ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  14 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  14 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  14 days ago