HOME
DETAILS
MAL
തലസ്ഥാനത്തെ ഹോട്ടലിലെ മസാല ദോശയില്‍ പുഴു: ഹോട്ടല്‍ അടച്ചുപൂട്ടി
backup
November 18 2019 | 13:11 PM
തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലില്‍ നിന്ന് ലഭിച്ച മസാല ദോശയില്‍ പുഴു. പൊലിസുകാര്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ പൊലിസുകാര്‍ക്കാണ് മസാലദോശയില്‍ നിന്ന് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ ആരോഗ്യവിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ശ്രീ പദ്മനാഭ ഹോട്ടലില്‍ നിന്നാണ് പുഴു ഉള്ള മസാല ദോശ പൊലീസുകാര്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."