സ്വകാര്യബസുകളുടെ പണിമുടക്ക് മാറ്റിവെച്ചു
തിരുവനന്തപുരം: സ്വകാര്യബസുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമായ സാഹചര്യത്തിലായിരുന്നു പണിമുടക്കാന്‍ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്കുമാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ ആദ്യവാരത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് മന്ത്രി വീണ്ടും ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."