ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമയുടെ മരണം; ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് അധികൃതര്‍, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആരോപണ നിഴലിലുള്ള അധ്യാപകര്‍
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്ഥിന ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐ.ഐ.ടി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പൊലിസ് അന്വേഷണം നടക്കുന്നതിനാല്‍ കലാലയത്തിന്റെ തന്നെ ആഭ്യന്തര അന്വേഷണം നടത്തേണ്ടതില്ല എന്നതാണ് ഇതിന് കാരണമായി അധികൃതര്‍ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇ മെയില്‍ സന്ദേശമായാണ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അതേസമയം അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാചരാവാന് നിര്‍ദേശിച്ച അധ്യാപകര്‍ ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാല്‍ തങ്ങള്‍ക്ക് സമയം നീട്ടിനല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ആരോപണ നിഴലിലുള്ള അധ്യാപകരായ സുദര്ശന് പത്മനാഭന്, ഹേമചന്ദ്രന്, മിലിന്ദ് എന്നിവര്‍ക്കാണ് ഹാജരാവണണെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് വൈകുന്നേരത്തിനകം ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."