ശബരിമല: ഇന്നും മൂന്ന് യുവതികളെ തിരിച്ചയച്ചു
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിന് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും യുവതികളുടെ വരവ് നിലക്കുന്നില്ല. ഇന്നും മൂന്ന് യുവതികളെ പൊലിസ് തിരിച്ചയച്ചു.
മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കമായ ശനിയാഴ്ചയും 50 വയസില്‍ താഴെയുള്ള മൂന്നു സ്ത്രീകളെ തിരിച്ചയച്ചിരുന്നു. പമ്പ ബേസ് ക്യാംപില്‍ നിന്നാണ് ഇവരെ പൊലിസ് തിരിച്ചയച്ചത്.
സംഘ് പരിവാര്‍ സംഘടാ പ്രതിനിധികള്‍ ഇവിടെ നിരീക്ഷണവുമായുണ്ട്. യുവതികള്‍ വന്നാല്‍ തടയാന്‍ തയാറായി തന്നെയാണ് ഇവരുടെ നില്‍പ്പും. നിലയ്ക്കലില്‍ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പമ്പയിലേക്ക് പൊലിസും ഭക്തരെ കടത്തി വിടുന്നത്.
ഇന്ന് ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെയാണ് പൊലിസ് പമ്പയില്‍ നിന്നും തിരിച്ചയച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ സംഘത്തിലുള്ള മൂന്ന് യുവതികളെയാണ് പ്രായം പരിശോധിച്ചശേഷം തിരിച്ചയച്ചത്. വനിതാ പൊലിസ് തടഞ്ഞ് രേഖകള്‍ പരിശോധിച്ച് മൂന്നുപേര്‍ക്കും 50ല്‍ താഴെ പ്രായമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നിലയ്ക്കലിലേക്ക് തിരിച്ചയച്ചത്.
ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കില്ലെന്നും ആവശ്യമുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."