HOME
DETAILS
MAL
ബ്ലേഡ് മാഫിയ സംഘത്തിന്റെ കേന്ദ്രത്തില്‍ പരിശോധന; രേഖകള്‍ പിടികൂടി
backup
November 29 2018 | 04:11 AM
കോഴിക്കോട്: ബ്ലേഡ് മാഫിയാ സംഘത്തിന്റെ കേന്ദ്രത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ചെക്കുകളും മുദ്രപത്രങ്ങളും പിടിച്ചെടുത്തു. മായനാട് അരുണ്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരേ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണു പരിശോധന നടത്തിയത്.
82 ചെക്കുകളും 50 മുദ്രപത്രങ്ങളുമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പൊലിസ് പരിശോധനയ്ക്ക് എത്തുമ്പോഴേക്കും ഇയാള്‍ സുപ്രധാനമായ രേഖകളുമായി കടന്നുകളഞ്ഞിരുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ടി വാസുദേവന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."