താലൂക്ക് ആശുപത്രിയില്‍ സര്‍ജറി സൗകര്യം പ്രതീക്ഷിച്ച് നാട്ടുകാര്‍
നാദാപുരം: നിര്‍ധന രോഗികളുടെ ആശ്രയമായ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. ആധുനിക സംവിധാനത്തോട സ്ഥാപിച്ച ഓപറേഷന് തിയറ്റര്‍ സംവിധാനം ഇവിടെയുണ്ടെങ്കിലും വിദഗ്ധരുടെ അഭാവം കാരണം ഉപകരണങ്ങള്‍ തുരുമ്പെടുക്കുകയാണ്.
നേരത്തെ മേജര്‍ സര്‍ജറികള്‍ ഇവിടെ നിന്നു രോഗികള്‍ക്ക് ലഭ്യമായിരുന്നു.
എന്നാല്‍ ഈ രംഗത്തു പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ സര്‍ജറി വിഭാഗവും അനാഥമായി. ഇതോടെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ നാശത്തിന്റെ വക്കിലായി.
സര്‍ജറി ഡോക്ടറെ ആശുപത്രിയില്‍ നിയമിച്ചിരുന്നെങ്കിലും അനസ്തേഷ്യ വിഭാഗം ഇല്ലാത്തത് വീണ്ടും തടസമായി.
തുടര്‍ന്ന് ഇ.കെ വിജയന് എം.എല്‍.എ ആരോഗ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് അനസ്തേഷ്യ വിഭാഗത്തെയും നിയമിച്ചു. അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന് സ്ഥാപിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നു 10 ലക്ഷം രൂപയും അനുവദിച്ചു. ഇതോടെ മലയോര മേഖലയിലെ സാധാരണക്കാരായ രോഗികള്‍ ഏറെ പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."