ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം: മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
രണ്ടു പേര് കൂടി പിടിയലാകാനുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹിറ പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമികള്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലേയ്ക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നാലു ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നതിനു പിന്നാലെയായിരുന്നു ഇത്.
ബൈക്കിലെത്തിയ സംഘം വീട്ടിലേക്ക് കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണ സമയത്ത് കൊടിയേരി ബാലകൃഷ്ണന് വീട്ടിലുണ്ടായിരുന്നില്ല. ബിനീഷും സഹോദരനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത ആക്രമികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തിരുന്നു.
സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഓഫീസിനും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്. കോര്പറേഷന് കൗണ്‍സിലര്‍ ഐ.പി ബിനു അടക്കം അഞ്ച് സി.പി.എം പ്രവര്‍ത്തകരെയും ആറ് ബി.ജെ.പി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."