HOME
DETAILS

'എന്റെ കുളം എറണാകുളം' പദ്ധതിയില്‍ നിന്ന് കലക്ടര്‍ വിടവാങ്ങി

  
backup
August 07 2016 | 20:08 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7


കാക്കനാട്: ഒരു  കുളം കൂടി മാലിന്യവിമുക്തമാക്കി ജില്ലാ ഭരണകൂടത്തിന്റെ 'എന്റെ കുളം എറണാകുളം' പദ്ധതിയില്‍ നിന്ന് കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ വിടവാങ്ങല്‍. ഇരുമ്പനം മകളിയം ശ്രീരാമ ക്ഷേത്രം കുളത്തിലെ പായലുകള്‍ മാറ്റി ശുചീകരിച്ചായിരുന്നു കലക്ടര്‍ പദവി ഒഴിഞ്ഞ രാജമാണിക്യത്തിന്റെ വിടവാങ്ങള്‍ ചടങ്ങുകള്‍ക്ക് കൂടി വേദിയായി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെ  53 മത്തെ കുളം  കൂടി ശുചീകരിച്ചതോടെ മകളിയം ക്ഷേത്രം കുളം ശുദ്ധജല തടാകമായി മാറി.
'അന്‍പോട് കൊച്ചി'യുടേതുള്‍പ്പെടെ സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും നാട്ടുകാരും ജനപ്രതിനിധികളും രാജമാണിക്യത്തോടൊപ്പം ചെളിയും ചവറും വാരാന്‍ കുളത്തിലിറങ്ങിയപ്പോള്‍ ക്ഷേത്രം കുള നവീകരണത്തിലും അത് ശ്രമദാനോത്സവമായി മാറി. വര്‍ഷങ്ങളായി ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന ക്ഷേത്ര കുളമാണ് അന്‍പോട് കൊച്ചി സന്നദ്ധ സംഘം വീണ്ടെടുത്ത് നാട്ടുകാര്‍ക്ക് നല്‍കിയത്.
രാവിലെ ഒന്‍പതിന് മകളിയം ക്ഷേത്ര പരിസരത്തെത്തിയ 35ഓളം പേര്‍ അടങ്ങുന്ന അന്‍പോട് കൊച്ചി' സംഘമാണ് ക്ഷേത്ര കുളം നവീകരണം തുങ്ങിയത്. ഇതോടെ സത്രീകളും പരിസരവാസികള്‍  ഉള്‍പ്പെടെയുള്ളവരും സജീവമായി ഇറങ്ങിയതോടെ ഉച്ചയോടെ കുളം നവീകരിച്ച് വീണ്ടെടുത്ത് നല്‍കുകയായിരുന്നു. കലക്ടറോടൊപ്പം ഭാര്യ ആര്‍ നിശാന്തിനിയും സജീവമായിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കുളത്തിലെ പായലും ചെളിയും നീക്കി പരിസര ശുചീകരണം നടത്തിയാണ് അന്‍പോട് കൊച്ചി സന്നദ്ധ സംഘം മടങ്ങിയത്. 'എന്റെ കുളം എറണാകുളം' പദ്ധതി ആവിഷ്‌കരിച്ച് ഓരോ പഞ്ചായത്തിലെയും ഓരോ കുളങ്ങള്‍ക്കാണ് കലക്ടര്‍ പുതുജീവനേകുന്നത്.
70 കുളങ്ങളെങ്കിലും ശുചീകരിക്കാന്‍  ലക്ഷ്യമിട്ട് കഴിഞ്ഞ ഡിസംബര്‍ 10ന് ജില്ലയില്‍ പദ്ധതി തുടങ്ങിയത്. അവധി ദിനത്തിലാണ് കുളം ശുചീകരണം നടത്തിയത്. ഇതിനിടെ തിരഞ്ഞെടുപ്പ് ചുമത മൂലം 70 കുളങ്ങളുടെ ശുചീകരണ ലക്ഷ്യത്തിലേക്കെത്താന്‍ സംഘത്തിന് കഴിഞ്ഞില്ല. ജില്ലാ ഭരണകൂടം നിയോഗിക്കുന്ന സംഘം വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള കുളങ്ങള്‍ കണ്ടെത്തി ശുചീകരണം നടപ്പിലാക്കിയത്. നശിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ജലസ്രോതസുകളെ രക്ഷിക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ കുളങ്ങളും ചിറകളും സംരക്ഷിച്ച് പരിപാലനച്ചുമതല ജനകീയ സമിതികളെ ഏല്‍പ്പിക്കുകയായിരുന്നു.  കുളങ്ങളിലും ചിറകളിലും ശുദ്ധജലം ലഭ്യമായാല്‍ കിണറുകളിലേക്കും മറ്റുമുള്ള ഉറവ കൂടുമെന്നാണ് വിലയിരുത്തല്‍. വൃത്തിയാക്കുന്ന കുളങ്ങളും ചിറകളും പ്രയോജനപ്പെടുത്തി ശുദ്ധജല പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞതാണ് പദ്ധതിയുടെ പ്രധാന നേട്ടമെന്ന് അപോട് കൊച്ചി സംഘാടകന്‍ വിമല്‍നാഥ് പറഞ്ഞു. കലക്ടര്‍ സ്ഥാനമൊഴിഞ്ഞാലും അന്‍പോട് കൊച്ചി വോളന്റിയര്‍ ക്യാപ്റ്റന്‍ എം.ജി രാജമാണിക്യത്തിന്റെ നേതൃത്തില്‍ ഏറ്റെടുത്ത നടപ്പിലാക്കുന്ന സന്നദ്ധ  സേവനം തുടര്‍ന്നുകൊണ്ടു പോകാനാണു സംഘടനയുടെ തീരുമാനം.



















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  19 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  19 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  19 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  19 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  19 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  19 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago